മൂന്ന്, ഒന്ന് സെമസ്റ്റർ ബിഎച്ച്എം പരീക്ഷകൾ 26 ന് തുടങ്ങും
മൂന്ന്, ഒന്ന് സെമസ്റ്റർ ബിഎച്ച്എം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 26, 27 തീയതികളിൽ ആരംഭിക്കും. 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ഐഎംസിഎ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഡിഡിഎംസിഎ സപ്ലിമെന്ററി പരീക്ഷകൾ 22ന് ആരംഭിക്കും. 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.
അപേക്ഷ തീയതി
മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ് സപ്ലിമെന്ററി (പ്രൈവറ്റ്) പരീക്ഷകൾക്ക് 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം. അപേക്ഷ അസിസ്റ്റന്റ് രജിസ്ട്രാർ ഒന്പത് (പരീക്ഷ) മുന്പാകെ നേരിട്ടു നൽകണം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 11ന് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സംവരണ സീറ്റൊഴിവ്
സർവകലാശാലയിലെ പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഫിൽ 201819 ബാച്ചിൽ പട്ടികജാതി സംവരണ വിഭാഗത്തിൽ രണ്ടൊഴിവുണ്ട്. അർഹരായവർ യോഗ്യത രേഖകളുടെ അസൽ സഹിതം 15നു വൈകുന്നേരം നാലിനകം ഓഫീസിൽ എത്തണം. 0481 2731043.
എംഫിൽ സീറ്റൊഴിവ്
സ്കൂൾ ഓഫ് ബയോസയൻസസിൽ എംഫിൽ ബയോസയൻസസ് പ്രോഗ്രാമിൽ പട്ടികവർഗ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യത: എംഎസ്സി ബയോടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ബയോഫിസിക്സ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 10ന് സ്കൂൾ ഓഫ് ബയോസയൻസസിൽ എത്തണം.
പരീക്ഷഫലം
2018 ഏപ്രിൽ, മേയ് മാസങ്ങളിലെ ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എൽഎൽഎം ഓഫ് കാന്പസ് (സെമസ്റ്റർ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
2018 ഒക്ടോബറിലെ അഞ്ചാം സെമസ്റ്റർ ബിഎസ്സി സിബിസിഎസ്എസ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് (2013 2016 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരി, നവംബർ മാസങ്ങളിൽ സ്കൂൾ ഓഫ് എൻവയണ്മെന്റൽ സയൻസസിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഫിൽ എൻവയോണ്മെന്റ് മാനേജ്മെന്റ്, എൻവയോണ്മെന്റൽ ആൻഡ് അറ്റ്മോസ്ഫിയറിക് സയൻസ് (സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഒക്ടോബറിലെ അഞ്ചാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, ബിഎസ്ഡബ്ല്യു, ബിടിഎസ്, ബിഎഫ്ടി, ബിപി (സിബിസിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23വരെ അപേക്ഷിക്കാം.
എംഫിൽ റാങ്ക് പട്ടിക
സ്കൂൾ ഓഫ് ബയോസയൻസസിലെ 201819ലെ എംഫിൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ.
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി
സർവകലാശാലയിലെ ജീവനക്കാർ, പെൻഷൻകാർ, ഫാമിലി പെൻഷൻകാർ എന്നിവർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകാൻ വിവരങ്ങൾ നൽകണം. ആവശ്യമായ വിവരങ്ങൾ നൽകാത്തവർ 16നകം അപേക്ഷ നൽകണം. mgu. ac.in എന്ന വെബ്സൈറ്റിലെ employees spot/pensioners portal എന്നീ ലിങ്കുകൾ വഴി അപേക്ഷ നൽകാം.
0481 2733305, 9496158070.