ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി), ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
2024 ജൂലൈയിൽ നടത്തിയ എംഎസ്സി കന്പ്യൂട്ടേഷണൽ ബയോളജി സ്പെഷലൈസേഷൻ ഇൻ എൻജിഎസ് ഡാറ്റാ അനലിറ്റിക്സ്, എംഎസ്സി കന്പ്യൂട്ടേഷണൽ ബയോളജി സ്പെഷലൈസേഷൻ ഇൻ കന്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ (20222024), (സിഎസ്എസ്, കാര്യവട്ടം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎഡ്. സ്പോട്ട് അഡ്മിഷൻ കാര്യവട്ടം കാന്പസിലുള്ള എഡ്യൂക്കേഷൻ പഠനവകുപ്പിൽ എംഎഡ് പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 21 ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2308328, ഇമെയിൽ:
[email protected] പരീക്ഷ വിജ്ഞാപനം 2024 നവംബർ 28 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (വിദൂരവിദ്യാഭ്യാസം) കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2021 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
2024 നവംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ ബികോം/ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ ഒന്നും, രണ്ടും സെമസ്റ്റർ (റഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2018 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
പ്രാക്ടിക്കൽ പുതുക്കിയ പരീക്ഷാത്തീയതി ഒക്ടോബർ 10 മുതൽ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂലൈ 2024 കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
) ലഭ്യമാണ്.
ഒക്ടോബർ 14 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ, ഒക്ടോബർ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്), സെപ്റ്റംബർ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം 22 മുതൽ 24 വരെയും 29 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
) ലഭ്യമാണ്.
ഒക്ടോബർ 15 മുതൽ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ബികോം. കൊമേഴ്സ് വിത്ത് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (138 2 (യ)), ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25, 26, 28, 29 & 30 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
)ലഭ്യമാണ്.
പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ഓഗസ്റ്റ് 2024 പരീക്ഷയുടെ കന്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ 30 ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
രണ്ടാം സെമസ്റ്റർ സിആർസിബിസിഎസ്എസ് 2(യ) ബിഎസ്സി കന്പ്യൂട്ടർ സയൻസ് (320) (റഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 20192022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ), ഓഗസ്റ്റ് 2024 പരീക്ഷകളുടെ പ്രാക്ടിക്കൽ 29ന് ആരംഭിക്കും. 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷകൾക്ക് യുഐടി ഏരുരിലെ വിദ്യാർഥികൾക്ക് മാർത്തോമ്മ കോളജ് ഓഫ് സയൻസ് & ടെക്നോളജി ആയൂർ ആണ് പരീക്ഷാകേന്ദ്രം. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in
).
രണ്ടാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351), ഓഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 24 മുതൽ 29 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in
).
വൈവ വോസി പുതുക്കിയ പരീക്ഷാത്തീയതി ഒക്ടോബർ 10 ന് കേരള ലോ അക്കാദമി ലോ കോളജിൽ നടത്തേണ്ടിയിരുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എൽഎൽബി വൈവ വോസി പരീക്ഷ 22 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.
ടൈംടേബിൾ 30 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
പ്രബന്ധ സമർപ്പണം എംടെക് 2008 സ്കീം അവസാന സെമസ്റ്റർ മേഴ്സി ചാൻസ്, ഓഗസ്റ്റ് 2024 പരീക്ഷയുടെ പ്രബന്ധ സമർപ്പണത്തിനുള്ള അവസാന തീയതി 2024 ഡിസംബർ 16 ആണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
പരീക്ഷാഫീസ് ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ള്യു, ബിവോക് എന്നീ സിബിസിഎസ്എസ് (സിആർ) (മേഴ്സിചാൻസ് 2017 അഡ്മിഷൻ), നവംബർ 2024 പരീക്ഷകൾക്ക് 23 വരെയും 150/ രൂപ പിഴയോടെ 26 വരെയും 400/ രൂപ പിഴയോടെ 28 വരെയും ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
സൂക്ഷ്മപരിശോധന മൂന്നാം സെമസ്റ്റർ ബിഎഡ്, ഫെബ്രുവരി 2024 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി ഒക്ടോബർ 21 മുതൽ 28 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ EJ III സെക്ഷനിൽ ഹാജരാകണം.
ഏഴാം സെമസ്റ്റർ ബിടെക് (2020 സ്കീം), മെയ് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ (EJ VII) 2024 ഒക്ടോബർ 21 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.