കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം
ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവവോസി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവവോസി 26 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസർട്ടേഷൻ &കോംപ്രിഹെൻസീവ് വൈവവോസി
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി പരീക്ഷയുടെ ഡിസർട്ടേഷൻ &കോംപ്രിഹെൻസീവ് വൈവവോസി 25, 26 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ ഡിസർട്ടേഷൻ & കോംപ്രിഹെൻസീവ് വൈവവോസി 26 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട് വൈവ &കോംപ്രിഹെൻസീവ് വൈവവോസി
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷയുടെ പ്രോജക്ട് വൈവ &കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷ 26 മുതൽ ഒക്ടോബർ 01 വരെ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ചതിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 27 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ എത്തിച്ചേരണം.
2024 ഏപ്രിലിൽ നടത്തിയ അവസാന വർഷ ബികോം (ആന്വൽ) പരീക്ഷയുടെ (അവസാന വർഷം മാത്രം) സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 25 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ എത്തണം. ഇതേ പരീക്ഷയുടെ ഒന്ന്, രണ്ട് വർഷ പരീക്ഷയുടെ പാർട്ട് 3 പേപ്പറുകളുടെ സൂക്ഷ്മപരിശോധന നടത്തുന്ന തീയതി പിന്നീട് അറിയിക്കും.