പ്രാക്ടിക്കൽ/വൈവവോസി
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &മാു; 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016, 2018 അഡ്മിഷൻ) ജിയോളജി, സുവോളജി പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 2024 സെപ്റ്റംബർ 26 മുതലും ഒക്ടോബർ 08 മുതലും വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവവോസി 24 മുതൽ ഒക്ടോബർ 01 വരെ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ പുനഃക്രമീകരിച്ചു
2024 സെപ്റ്റംബർ 9 ന് ആറ്റിങ്ങൽ ഗവണ്മെന്റ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ്ബിഎസ്സി. പോളിമർ കെമിസ്ട്രി ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷ 24 ലേക്ക് പുനഃക്രമീകരിച്ചു.
2024 സെപ്റ്റംബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് &ഡാറ്റാ സയൻസ്) വൈവ പരീക്ഷ 2024 ഒക്ടൊബർ 01 ലേക്ക് പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.