സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
കേരളസർവകലാശാല അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക്
ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ് : 3000/ രൂപ. കാലാവധി :
മൂന്ന് മാസം. വിവരങ്ങൾക്ക് 9633812633/04712308846 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
പ്രാക്ടിക്കൽ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ മ്യൂസിക്, ബിപിഎ മ്യൂസിക് (വീണ/മൃദംഗം), ബിപിഎ ഡാൻസ് എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ 24 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ ഒക്ടോബർ 01 വരെ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കംന്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 24 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ് തീയതി നീട്ടി
2024 ഒക്ടോബറിൽ നടത്തുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽബി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി പിഴകൂടാതെ 25ലേക്കും 150 രൂപ പിഴയോടെ 27 ലേക്കും 400 രൂപ പിഴയോടെ 30 ലേക്കും നീട്ടി.
ടൈംടേബിൾ
2024 ജൂണിൽ നടത്തിയ കന്പൈൻഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.ആർക്ക്. ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം 2013, 2014, 2015 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2024 സെപ്റ്റംബർ 25 മുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/ എംറ്റിറ്റിഎം/എംകോം/എംഎസ്ഡബ്ല്യൂ/ എംഎംസിജെ (കണ്വെൻഷണൽ &ന്യൂജനറേഷൻ) റെഗുലർ &സപ്ലിമെന്ററി, പരീക്ഷ ഒക്ടോബർ 08 മുതൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.