കേരളസർവകലാശാല 2024 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ അനുബന്ധ ഡിസർട്ടേഷൻ &കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്. 2024 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സൈക്കോളജി, എംഎസ്സി കൗണ്‍സിലിംഗ് സൈക്കോളജി എന്നിവയുടെ പ്രാക്ടിക്കൽ &ഡിസർട്ടേഷൻ / കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സിആർസിബിസിഎസ്എസ് 2(യ) ബിഎസ്സി കന്പ്യൂട്ടർ സയൻസ് (320) റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2020, 2019 അഡ് മിഷൻ, മേഴ്സി ചാൻസ് 2013, 2014, 2015, 2016 &മാു; 2018 അഡ്മിഷൻ, ജുലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 24 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ബിസിനസ് എക്കണോമിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 19. സൂക്ഷ്മപരിശോധനയ്ക്ക് വിദ്യാർത്ഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർർ എംഎ ഇക്കണോമിക്സ്, എംഎസ്ഡബ്ല്യുസോഷ്യൽ വർക്സ് (റെഗുലർ/ സപ്ലിമെന്ററി ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈററിൽ ലഭ്യമാണ്. സൂക്ഷ്മപരിശോധനക്ക ഓണ്‍ലൈനായി അപേക്ഷിക്കാം.
2024 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ) &സപ്ലിമെന്ററി (2022, 2021 & മാു; 2020 അഡ്മിഷൻ) മാർച്ച് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
2024 സെപ്റ്റംബർ 9, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എംഎസ് സി ബയോകെമിസ്ട്രി പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ 2024 സെപ്റ്റംബർ 26, 27, 30 തീയതികൾ നടത്തുന്നതാണ്. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. 11 നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് ഹിയറിംഗ് ഇംപയേർഡ് ഡിഗ്രി പ്രായോഗിക പരീക്ഷ 24 ലേക്ക് പുന:ക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.