ഒന്നാം വർഷ ബിരുദാനന്തര ബിരുദത്തിനു സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് 13, 18 തീയതികളിലും, കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 19 നും, ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് 20 നും കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യുഐടി/ ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി സെന്ററുകളിൽ രാവിലെ 10ന് റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. കോളജ് പ്രവേശനം 23, 24 തീയതികളിൽ. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം. ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
പിജി/എംടെക് പ്രോഗ്രാമുകളിൽ പട്ടികജാതി/പട്ടികവർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് 12 ന് ഉച്ചയ്ക്ക് 2ന് അതാത് പഠന വകുപ്പുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം നേടുവാൻ യോഗ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകണം. ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും വെബ്സൈറ്റിൽ. വിശദ വിവരങ്ങൾക്ക് : 0471 2308328.
പരീക്ഷാഫലം
2024 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ ബിഎ ആന്വൽ സ്കീം (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്കും പുനർമൂല്യനിർണ്ണയത്തിനും 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) (കോർ ബയോകെമിസ്ട്രി)യുടെ അന്പലത്തറ നാഷണൽ കോളജിൽ 12 ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ 26 ലേക്ക് പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് സീറ്റൊഴിവ്
കേരളസർവകലാശാല അറബിക് പഠന വകുപ്പ് നടത്തി വരുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ
കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന്റെ (ഓണ്ലൈൻ) എട്ടാമത് ബാച്ചിലേക്ക് ഒരു സീറ്റ്
ഒഴിവുണ്ട്. താത്പ്പര്യമുള്ളവർ 20 ന് മുന്പായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോണ്: 04712308846, 9562722485.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എംബിഎ (2020 &2023 സ്കീം) റെഗുലർ 2023 അഡ്മിഷൻ, (2020 സ്കീം) സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, ഫുൾടൈം (ഡകങ ഉൾപ്പെടെ) ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്, പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.