കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിയറിംഗ് 2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക്. (2018 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 മെയ് 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി പ്രോഗ്രാം ഇൻ കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് & സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം(മേഴ്സിചാൻസ് 2001 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ 20 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ്ബിഎ/ബിഎസ്സി/ബികോം സ്പെഷൽ പരീക്ഷകൾ 17 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2018 അഡ്മിഷൻ) പരീക്ഷകളുടെ ലാബ്, മൈനർ പ്രോജക്ട് ആൻഡ് സെമിനാർ പരീക്ഷകൾ 21 മുതൽ കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തുന്നു. ബാച്ച് തിരിച്ചുള്ള വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഏപ്രിൽ/മെയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ സോഷ്യോളജി (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവവോസി 15, 16, 17 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി പരീക്ഷകൾ പുനഃക്രമീകരിച്ചു
2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ്ബിഎസ്സി. (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി പരീക്ഷകൾ വിവിധ കോളജുകളിൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് 2024 ജൂണ്‍ 10 വരെ അപേക്ഷിക്കാം. യോഗ്യത : പ്ലസ് ടു /പ്രീ ഡിഗ്രി. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോളജ് ഓഫീസിൽ നിന്നും നിശ്ചിത ഫോറം വാങ്ങി പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളജിൽ നൽകേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9746805470.