2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315), ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി എൻവയോണ്‍മെന്റൽ സയൻസസ് ആൻഡ് വാട്ടർമാനേജ്മെന്റ് (216), ബിഎസ്സി. ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ബികോം കൊമേഴ്സ് &ടാക്സ് പ്രൊസീജിയർ &പ്രാക്ടീസ്, ബികോം. കൊമേഴ്സ് &ഹോട്ടൽ മാനേജ്മെന്റ് &കാറ്ററിംഗ്, ബിബിഎ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2017 അഡ്മിഷൻ) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ ഓണ്‍ലൈനായി
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ്
സിബിസിഎസ്എസ് ബിസിഎ (332) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി
2021 അഡ്മിഷൻ, സപ്ലിമെന്ററി 2018 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2017
അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ്
ബികോം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ,
സപ്ലിമെന്ററി 2018 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2017 അഡ്മിഷൻ) പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും 12 വരെ
ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ
സർവകലാശാല ഓഫീസിൽ ഹാജരാകേണ്ട തീയതി സംബന്ധിച്ച വിവരം
സർവകലാശാല വെബ്സൈറ്റ് മുഖേന അറിയിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ്
ബിഎ., ബിഎസ്സി. (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021
അഡ്മിഷൻ, സപ്ലിമെന്ററി 2018 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2017 അഡ്മിഷൻ)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 മാർച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2023 സെപ്റ്റംബറിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ ബിഎസ്സി
ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ)
2 (യ) (350), ബിവോക്. സോഫ്ട്വെയർ ഡെവലപ്മെന്റ് (351), ബിവോക്. ടൂറിസം ആൻഡ്
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ്
(356) &ബിവോക്. ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ ഓണ്‍ലൈനായി
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്ന് അതാത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് 2024 ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ഇൻഫോർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ (2020 സ്കീം റെഗുലർ) പ്രാക്ടിക്കൽ നാലിനു ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം അക്കൗണ്ട്സ്
ആൻഡ് ഡാറ്റാ സയൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് (2020 സ്കീം) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ) വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ മാർച്ച് 2024 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 മാർച്ച് 20 ന് ആരംഭിക്കുന്ന അവസാനവർഷ ബിബിഎ (ആന്വൽ സ്കീം
പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 2020 അഡ്മിഷൻ,
മേഴ്സിചാൻസ് 2016 &2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം. (159) പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി നാലു മുതൽ ഏഴു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. (ഏഴ്) സെക്ഷനിൽ ഹാജരാകണം.
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വർഷ എംബിഎ (2006 സ്കീം 2006 2008 അഡ്മിഷൻ), ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംബിഎ (2008 2014 അഡ്മിഷൻ വരെ) മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.