ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽമാർച്ച് നാലിനു ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കണ്‍സർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് (റെഗുലർ) കോഴ്സിലേക്ക് എസ് സി/എസ്ടി വിഭാഗങ്ങളിലേക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താത്പ്പര്യമുള്ള അപേക്ഷകർ മതിയായ രേഖകളുടെ അസ്സൽ സഹിതം മാർച്ച് 1 ന് രാവിലെ 10.30 ന് കാര്യവട്ടം കാന്പസിലെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ ഹാജാരാകണം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 45% മാർക്കോടെ പാസായിരിക്കണം. പ്രായപരിധിയില്ല. അപേക്ഷാ ഫോറം ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ ലഭിക്കും.
ടൈംടേബിൾ
2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് ഡിഗ്രി (2013 സ്കീം സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.