ഒന്നാം വർഷ എംഎഡ് സ്പോട്ട് അലോട്ട്മെന്റ് 23 ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ
കോളജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് 23ന് തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. രജിസ്ട്രേഷൻ സമയം 10 മണി വരെ. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2023 ആഗസ്റ്റിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (സപ്ലിമെന്ററി 2017 അഡ്മിഷന് മുൻപ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ഹാൾടിക്കറ്റുമായി സെക്ഷനിൽ നിന്ന് 24മുതൽ കൈപ്പറ്റാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 ഏപ്രിലിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ്
ബിഎ/ബിഎസ്സി/ബികോം (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020
അഡ്മിഷൻ) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും.
പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ മാർച്ച് 1 വരെയും 400 രൂപ
പിഴയോടെ മാർച്ച് 4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ്
സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/
ബിപിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക്. (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി
2019 &2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 150 രൂപ
പിഴയോടെ മാർച്ച് 1 വരെയും 400 രൂപ പിഴയോടെ മാർച്ച് 4 വരെയും ഓണ്‍ലൈനായി
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംഎ/എംഎസ്സി/എംകോം പ്രീവിയസ് ആൻഡ് ഫൈനൽ (എസ്ഡിഇ/ആന്വൽ സ്കീം/പ്രൈവറ്റ് രജിസ്ട്രേഷൻ) (മേഴ്സിചാൻസ് 2003 2016 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ മാർച്ച് 4 വരെയും 400 രൂപ പിഴയോടെ മാർച്ച് 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/ എംഎസ്ഡബ്ല്യു/എംഎംസിജെ/എംഎ. എച്ച്ആർഎം. (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &മാു; 2021 അഡ്മിഷൻ) ഫെബ്രുവരി 2024 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 14 ന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
ബോട്ടണി പഠന വിഭാഗം നടത്തുന്ന അപ്ലൈഡ് പ്ലാന്റ് സയൻസ് ഫിനിഷിംഗ് സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്സിന് 2024 മാർച്ച് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: 60% മാർക്കോടെ ബോട്ടണി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. പരിശീലന മേഖലകൾ: 1. നഴ്സറി മാനേജ്മെന്റ്, കൊമേഷ്യൽ പ്ലാന്റ് ടിഷ്യുകൾച്ചർ, 2. ബയോഇൻസ്ട്രുമെന്റേഷനും ടെക്നിക്കുകളും, 3. ഫൈറ്റോകെമിക്കൽ എക്സ്ട്രാക്ഷൻ ആൻഡ് ഹെർബൽ കോസ്മെറ്റിക്സ്. കോഴ്സ് ഫീസ്: 1000 രൂപ, കാലാവധി: 3 മാസം. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും ബോട്ടണി വകുപ്പിന്റെ /കേരളസർവകലാശാലയുടെ വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അവസാന തീയതി 29. പൂരിപ്പിച്ച അപേക്ഷാഫോമും കോഴ്സ് ഫീസും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അഡ്മിഷൻ സമയത്ത് കേരളസർവകലാശാല ബോട്ടണി വകുപ്പിൽ സമർപ്പിക്കണം.