2023 ഏപ്രിൽ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ കെമിസ്ട്രി വിത്ത് സ്പെഷലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധിക്കുള്ളഅപേക്ഷകൾ അവസാന തീയതിയായ 11ന് മുൻപ് ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷ ഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം വെബ്സൈറ്റിൽ.
2023 ജനുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധിക്കുളള അപേക്ഷകൾ അവസാന തീയതിയായ 09 ന് മുൻപ് ഓണ്‍ലൈനായി സമർപ്പിക്കാം.
2022 സെപ്റ്റംബർ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, കന്പ്യൂട്ടർ സയൻസ് (മേഴ്സി ചാൻസ് 2010 അഡ്മിഷൻ 2017 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു : വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 11.
സൂക്ഷ്മ പരിശോധന
മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) സപ്ലിമെറെന്ററി ഡിഗ്രി പരീക്ഷ നവംബർ 2022, മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്കീം) സപ്ലിമെറെന്ററി ഡിഗ്രി പരീക്ഷ ജനുവരി 2023, ഒന്നും മൂന്നും സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് ( 2013 സ്കീം) സെപ്റ്റംബർ 2022, ഒന്നാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് (2008 സ്കീം) ജനുവരി 2023 എന്നീ പരീക്ഷയുടെ ഉത്തരക്കടലാസുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 5 മുതൽ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.