ഡിസംബർ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ്, സെപ്റ്റംബർ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 12 ലേക്ക് പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി 2023 ഡിസംബർ എട്ടുവരെ അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികളുടെ അപേക്ഷാ ഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കേണ്ട താണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഫിലോസഫി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 2023 ഡിസംബർ ഏഴുവരെ അപേക്ഷിക്കാം. വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ ഒന്പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജനുവരിയിൽ നടത്തിയ എംഎ ഫിലോസഫി (പ്രൈവറ്റ് രജിസ്ട്രേഷൻ) (ആന്വൽ സ്കീം 2016 അഡ്മിഷൻ) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ മലയാളം (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് വർഷ എംഎ മലയാളം (പ്രൈവറ്റ് രജിസ്ട്രേഷൻ 2016 അഡ്മിഷൻ ആന്വൽ സ്കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 12 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ഹാൾടിക്കറ്റുമായി ഇ.ജി ഒൻപത് സെക്ഷനിൽ നിന്ന് ഡിസംബർ അഞ്ച് മുതൽ കൈപ്പറ്റാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2023 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസിന്റെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ റീവാല്യുവേഷൻ ഇ.ജെ. പത്ത് വിഭാഗത്തിൽ ഹാജരാകണം.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു
അറബി വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) ഏഴാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേഴ്സ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം/ഫാളിൽ), ഫീസ്: 6000/, സീറ്റുകൾ: 15. അപേക്ഷ ഫോമുകളും വിശദവിവരങ്ങളും: കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും വെബ്സൈറ്റിലും ലഭ്യമാകും. 2023 ഡിസംബർ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 0471 2308846 & 9562722485.
പിഎച്ച്ഡി നൽകി
അബ്ദുൾ കരീം റ്റി.ബി. (ഇസ്ലാമിക് ഹിസ്റ്ററി), ഗീതു ഗോപാൽ, ഷാൻ ആർ.എസ്., ഗായത്രി എസ്.എസ്. (മാനേജ്മെന്റ് സ്റ്റഡീസ്), സുരഭി ശങ്കർ, ഗായത്രി ജി.പി.,ഗീത ആർ.നായർ, മായ എസ്.നായർ (ബോട്ടണി), വിനോദ് കെ.ജോസഫ് (ഹിസ്റ്ററി), ഷിഭ ജെ. (ഹോം സയൻസ്), സ്റ്റാലിൻ പി.സി., രശ്മി ആർ. (ഇക്കണോമിക്സ്), രജനി ആർ.വി., ജാൻ എലിസബത്ത് ജോസഫ് (സോഷ്യോളജി), ശാലിനി അയ്യർ (സുവോളജി), റഫീഖ് എം.കെ. (ജിയോഗ്രഫി), രേഖ ഉണ്ണി, ഹരിശങ്കർ എ., സുചിത്ര സുരേന്ദ്രൻ (കെമിസ്ട്രി), എലിസബത്ത് വർഗീസ് (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), സബീർ സൈൻ ആർ. (മാത്തമാറ്റിക്സ്), ശാരിക എ. (സൈക്കോളജി), സുരേഷ് കെ.എസ്. (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്), അഞ്ചുമോൾ രാജു, അജിത്ത് റ്റി.സി. (ഫിസിക്സ്), നിമ ചന്ദ്രൻ, അഞ്ജലി എച്ച്., ശ്രുതി എം.ജി., കാവ്യ ഷാബു, പ്രഗീത് പി., സുനിത നായർ എ.,അമല എ., വിഷ്ണു ഗോവിന്ദൻ, ഡയാന എസ്., ശ്രീമതി. അമല എ.കെ., റിയ ഇടിക്കുള (കൊമേഴ്സ്), റിനു കൃഷ്ണ കെ., അനുഷ ദാസ് (ഇംഗ്ലീഷ്), ശരണ്യ ആർ.ചന്ദ്രൻ, ശ്രീജ ഐ.എസ്. (ജിയോളജി), ആര്യ മോൾ എസ്., ദീപ്തി അന്തർജനം എസ്., ബിസ്മി സൈനുദ്ദീൻ, ചിത്ര ഐ., ജാനു എം.എസ്., സുബിന ബീഗം എസ്. (എഡ്യൂക്കേഷൻ), മഹിമ എം. (ഹിന്ദി), മുരളി എസ്., കീർത്തി വി. സാഗർ (മലയാളം), നീനു മാത്യൂസ് (സോഷ്യൽ വർക്ക്), റെബു സുന്ദർ, മിത്ര എസ്.മോഹൻ, ശ്യാമ ആർ.എൽ. (ബയോകെമിസ്ട്രി), മല്ലിക എം.സി. (ടെക്നോളജി മാനേജ്മെന്റ്), സുജിത്ത് പ്രഭാകർ (ഫിസിക്കൽ എഡ്യൂക്കേഷൻ), എന്നിവർക്ക് പിഎച്ച്ഡി നൽകുന്നതിന് സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.