പുനഃക്രമീകരിച്ച പരീക്ഷാത്തീയതി
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഡിസംബർ 6 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദാന്തര ബിരുദ എംഎ/എംഎസ്സി./എംകോം. (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 2020 അഡ്മിഷൻ) പരീക്ഷ 2023 ഡിസംബർ 22 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷാഫലം
2023 മെയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ./ബികോം/ബിബിഎ എൽഎൽബി റെഗുലർ 2020 അഡ്മിഷൻ (2020 സ്കീം), സപ്ലിമെന്ററി 2013 2019 അഡ്മിഷൻ (2013 സ്കീം), മേഴ്സി ചാൻസ് 2012 അഡ്മിഷൻ (2011 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2023 ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് 2022 സ്കീം റെഗുലർ &2018 സ്കീം സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.