2022 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ്. (മേഴ്സിചാൻസ് 2010, 2011, 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2023 ഡിസംബർ 5 ന് നടത്താനിരിക്കുന്ന നാലാം സെമസ്റ്റർ എംബിഎ(വിദൂരവിദ്യാഭ്യാസം) (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2019, 2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബികോം (159) (സിബിസിഎസ്), ജനുവരി 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി.കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 20 മുതൽ 23 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാക്കണം.