കേരളസർവകലാശാല കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ നടത്തി വരുന്ന എഐസിടിഇ അംഗീകാരമുള്ള എംടെക് കംപ്യൂട്ടർ സയൻസ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പ്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 3 ന് രാവിലെ 10.30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാന്പസിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഹാജരാകണം.
പരീക്ഷാഫലം
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്
2023 ജനുവരിയിൽ നടത്തിയ ബിടെക്. രണ്ടാം സെമസ്റ്റർ (റെഗുലർ 2021 അഡ്മിഷൻ 2020
സ്കീം)/ സപ്ലിമെന്ററി 2020 അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ എംഎ തമിഴ് ലാംഗ്വേജ് ആൻഡ്
ലിറ്ററേച്ചർ (20212023) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2023 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിവോക്ക്
സോഫ്ട് വെയർ ഡെവലപ്മെന്റ് (351) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 16, 17, 18,19 തീയതികളിൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷാതിയതി പുനഃക്രമീകരിച്ചു
കേരളസർവകലാശാല 13 ന് പന്തളം എൻഎസ്എസ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി. ബയോകെമിസ്ട്രി (കോർ) പ്രാക്ടിക്കൽ പരീക്ഷകൾ 12 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. സമയക്രമത്തിൽ മാറ്റമില്ല.
പിഎച്ച്ഡി കോഴ്സ് വർക്ക്: അപേക്ഷാത്തീയതി നീട്ടി
കേരളസർവകലാശാലയുടെ 2022 ഡിസംബർ സെഷൻ പിഎച്ച്ഡി കോഴ്സ് വർക്ക്
പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് 2023 ജൂലൈ
സെഷനിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 25 വരെ നീട്ടി.