വിദൂരവിദ്യാഭ്യാസം - യുജി/പിജി പ്രോഗ്രാമുകളുടെ അഡ്മിഷൻ ഇന്നുവരെ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 20232024 അദ്ധ്യയന വർഷത്തെ എട്ട് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ തുടരുന്നു. പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾക്കും പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് അഡ്മിഷൻ നടക്കുന്നത്. അപേക്ഷ 2023 സെപ്റ്റംബർ 30 വരെ ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷയുടെ ശരിപകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഒക്ടോബർ 5 ന് വൈകുന്നേരം 5നു മൂൻപായി നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ ഡാൻസ്
ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 2023 ഒക്ടോബർ 03 മുതൽ 06 വരെ
ശ്രീ. സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ്
ബിഎസ്സി(റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ,
സപ്ലിമെന്ററി 2018 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2017 അഡ്മിഷൻ) പരീക്ഷയുടെ
ജ്യോഗ്രഫി (കോർ), സൈക്കോളജി (കോർ), ബോട്ടണി (കോംപ്ലിമെന്ററി) എന്നിവയുടെ
പ്രാക്ടിക്കൽ പരീക്ഷകൾ 2023 ഒക്ടോബർ 10 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കുന്നു.
വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തുന്ന മൂന്ന്, നാല്
സെമസ്റ്റർ എംഎ/എംഎസ്സി./എംകോം പരീക്ഷകൾക്ക് (റെഗുലർ 2021 അഡ്മിഷൻ,
സപ്ലിമെന്ററി 2019 2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 2023 ഒക്ടോബർ 06 വരെയും
150 രൂപ പിഴയോടെ ഒക്ടോബർ 10 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 12 വരെയും
ഓണ്‍ലൈനായി അപേക്ഷിക്കാം.ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷ ഇന്നുവരെ
കേരളത്തിൽ ആദ്യമായി നാലു വർഷ ബിരുദ പ്രോഗ്രാം കേരള സർവകലാശാലയിൽ
ആരംഭിക്കുകയാണ്. സർവകലാശാലയുടെ കാര്യവട്ടം ക്യാന്പസിലെ സെന്റർ ഫോർ അണ്ടർ
ഗ്രാജ്വേറ്റ് സ്റ്റഡീസ് ആയിരിക്കും പ്രോഗ്രാമുകൾ നടത്തുക. കാര്യവട്ടം
കാന്പസിലുള്ള ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം അക്കാദമിക് കമ്മിറ്റിക്കാണ് ഇവയുടെ
അക്കാദമിക ഏകോപന ചുമതല. മൂന്നാമത്തെ വർഷം പൂർത്തിയാക്കുന്നവർക്ക് ആവശ്യമെങ്കിൽ ബിരുദം നേടി പുറത്തു പോകാം. ഒരു നിശ്ചിത മാർക്കിന് മുകളിൽ മൂന്ന് വർഷത്തിൽ
നേടിയവർക്ക് ഗവേഷണാധിഷ്ഠിത ഓണേഴ്സ് ബിരുദം നേടത്തക്ക തരത്തിൽ നാലാം വർഷ
പഠനം തുടരാം. ഗവേഷണ രംഗത്ത് കൂടുതൽ സാധ്യതകൾ പഠനം മൂലം ലഭിക്കും.
ജോലി സാധ്യതകളും വർദ്ധിക്കും. ഈ അക്കാദമിക വർഷം ആ ബിഎ ഓണേഴ്സ്
(പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്/ഇക്കണോമിക്സ്/ഹിസ്റ്ററി) വിത്ത്
റിസർച്ച് എന്ന പ്രോഗ്രാം ആണ് ആരംഭിക്കുന്നത്. ഫൌണ്ടേഷൻ കോഴ്സുകൾ, മേജർ, മൈനർ,
റിസർച്ച് എന്നീ നാലു പ്രധാന ഘടകങ്ങളാണ് ഈ പ്രോഗ്രാമിന്റെ ഉള്ളടക്കം. രണ്ടാം
വർഷാവസാനം വിദ്യാർഥികൾക്ക് പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്,
ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒരെണ്ണം മേജർ ആയും
ഒരെണ്ണം മൈനർ ആയും തെരെഞ്ഞെടുക്കാം. ഈ അധ്യയന വർഷം ഹയർ സെക്കന്ററി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. അടുത്ത അധ്യയന വർഷം മുതൽ പൊതു പ്രവേശന പരീക്ഷ നടത്തും. ലോകത്തിലെ മികച്ച സർവകലാശാലകളിൽ നടത്തപ്പെടുന്ന ഇത്തരം പ്രോഗ്രാമുകൾക്ക് സമാനമായി നമ്മുടെ സംസ്ഥാനത്തിനു അനുയോജ്യമാകുന്ന തരത്തിൽ സയൻസ്, ആർട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ കൂടുതൽ പ്രോഗ്രാമുകൾ അടുത്ത അധ്യയന വർഷം സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിൽ ആരംഭിക്കും. ഈ വർഷത്തെ പ്രോഗ്രാമിന് അപേക്ഷിക്കേണ്ട അവസാന ദിവസം ഇന്നാണ്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.