University News
ഒന്നാം വർഷ ബിരുദ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സ്പോട്ട് അലോട്ട്മെന്‍റ് വെള്ളിയാഴ്ച
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/
സ്വാശ്രയ/യുഐറ്റി./ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സു കളിൽ
ഒഴിവുള്ള സ്പോർട്ട്സ് ക്വാട്ട സീറ്റുകളിലേക്ക് 29 ന് കോളജ് തലത്തിൽസ്പോട്ട് അലോട്ട്മെന്‍റ് നടത്തും. നിലവിൽ അഡ്മിഷൻ പോർട്ടലിൽ സ്പോർട്ട്സ് ക്വാട്ടസർട്ടിഫിക്കറ്റുകൾ രിഫൈഡ് ആയിട്ടുള്ള വിദ്യാർഥികളെ മാത്രമേ സ്പോട്ടിൽപരിഗണിക്കുകയുള്ളൂ.പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശംഎല്ലാ അസ്‌സൽ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.

അപേക്ഷയുടെ പ്രിന്‍റ് ഔട്ടും എല്ലാ അസ്‌സൽ സർട്ടിഫിക്കറ്റുകളുമായി അതാത് കോളജുകളിൽ രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം. എല്ലാ കോളജുകളിലും എല്ലാ കോഴ്സുകളിലും ഒരേ ദിവസം തന്നെ സ്പോട്ട് അലോട്ട്മെന്‍റ് നടത്തുന്നതിനാൽ ഒന്നിൽ
കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് കൗണ്‍സിലിംഗിന്
പങ്കെടുക്കാൻ രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, വിദ്യാർഥി ഒപ്പിട്ടഓതറൈശേഷൻ ലറ്റർ എന്നിവ ഹാജരാക്കണം.


കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളഗവണ്‍മെന്‍റ് എയ്ഡഡ് കോളജുകളുടെ അവസാനഘട്ട സ്പോട്ട് അലോട്ട്മെന്‍റ് 29 ന് കേരളസർവകലാശാല സെനറ്റ് ഹാൾ, പാളയം തിരുവനന്തപുരത്ത് വച്ച് നടത്തും

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/ എയ്ഡഡ്
കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29 ന് കേരളസർവകലാശാല സെനറ്റ് ഹാൾ, പാളയം, തിരുവനന്തപുരത്ത് വച്ച് സ്പോട്ട് അലോട്ട്മെന്‍റ് നടത്തുന്നു. നിലവിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ഇതുവരെ അഡ്മിഷൻ നേടാത്തവരെയാണ് പരിഗണിക്കുന്നത്. അതിനു ശേഷമുള്ള വേക്കൻസികളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയും സ്പോട്ടിൽ പരിഗണിക്കും. സ്പോട്ട് അലോട്ട്മെന്‍റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം എല്ലാ അസ്‌സൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്‍റൗട്ടുമായി മുകളിൽ പറഞ്ഞിരിക്കുന്ന സെന്‍ററിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം. നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സാക്ഷ്യപത്രം
നൽകി രക്ഷകർത്താവിനെ അയക്കാവുന്ന താണ്.

ഒന്നാം വർഷ ബിഎഡ് പ്രവേശനം 2023: കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്‍റ് 29 ന്

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/
കെയുസിടിഇ /സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള
സീറ്റുകളിലേക്ക് 2023 സെപ്റ്റംബർ 29 ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്‍റ് നടത്തുന്നു.

നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഇതുവരെ
അഡ്മിഷൻ നേടാത്തവരെയാണ് പരിഗണിക്കുന്നത്. വിവരം സർവകലാശാല വെബ് സൈറ്റിൽ

ടൈംടേബിൾ

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന വിഭാഗം നടത്തുന്ന
ബിഎ/ബികോം/ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ ബിഎസ്‌സി മാത്തമാറ്റിക്സ്/
ബിബിഎ/ബിസിഎ കോഴ്സുകളുടെ മൂന്ന്, നാല് സെമസ്റ്റർ പരീക്ഷകൾ 2023 ഒക്ടോബർ
9 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2023 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി
എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസ്‌സുകളുടെസൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ചതിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 2023 സെപ്റ്റംബർ 27, 29, 30 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകേണ്ടതാണ്.


പ്രോജക്ട് അസിസ്റ്റന്‍റ്: അപേക്ഷകൾ ക്ഷണിച്ചു

കേരളസർവകലാശാലയുടെ കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന അറബിക് പഠന വകുപ്പിൽ ഒരു വർഷക്കാലയളവുള്ള പ്രോജക്ടിലേക്ക് അസിസ്റ്റന്‍റിന്‍റെ ഒരൊഴിവുണ്ട്. യോഗ്യത: പിഎച്ച്ഡി(അറബിക്), പ്രതിമാസ വേതനം: 12,500 രൂപ, താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒപ്പിട്ട ബയോ ഡാറ്റയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒക്ടോബർ 10 നകം എത്തിക്കണം.. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്കിൽ.