ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പിൽ AICTE അംഗീകാരമുള്ള എംടെക് ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാമിൽ റിസർവേഷൻ സീറ്റുകൾ ഉൾപ്പെടെ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക് ബിരുദം. താൽപ്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10.30ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാന്പസിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ് വിഭാഗത്തിൽ ഹാജരാകണം.
പരീക്ഷാഫലം
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷ ഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി. ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷ ഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് വിദ്യാർഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷ ഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാല യുടേതുൾപ്പെടെ മറ്റൊരു മാർഗ്ഗത്തിലൂടെ അടക്കുന്ന തുകയും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം . വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2023 സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ2021 അഡ്മിഷൻ, സപ്ലിമെന്ററി2016 2020 അഡ്മിഷൻ, മേഴ്സിചാൻസ്2011 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കൽ/വൈവ
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ ഒക്ടോബർ 4 വരെ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സുവോളജി വിത്ത് സ്പെഷലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആന്റ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 ന് അതാത് കോളജുകളിൽ നടത്തുന്നു. വിശദവിവരം വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്ട്രേഷൻ ആന്വൽ സ്കീം സപ്ലിമെന്ററി ഡിഗ്രി, ജനുവരി 2023 പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവാവോസി പരീക്ഷ 19 ന് രാവിലെ 10 മുതൽ പാളയം സെനറ്റ് ഹൗസ് ക്യന്പസ്സിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എംഎൽഐസി (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) ഒക്ടോബർ 2023 പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ നാലുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ 2023 സെപ്റ്റംബർ 18ന് ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഒക്ടോബറിൽ നടത്തുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്യൂ (ന്യൂജനറേഷൻ കോഴ്സുകൾ) റെഗുലർ 2021 അഡ്മിഷൻ & സപ്ലിമെന്ററി 2020 അഡ്മിഷൻ, എംഎഡ് (2018 സ്കീം റെഗുലർ/സപ്ലിമെന്ററി) എന്നീ പരീക്ഷകൾക്ക് 26 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ 2023 ഒക്ടോബർ 4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ഏഴാം സെമസ്റ്റർ ബിടെക്. ഡിഗ്രി (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 അഡ്മിഷൻ), മാർച്ച് 2023 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി റീവാല്യുവേഷൻ ഇ.ജെ. ഏഴ് സെക്ഷനിൽ 19 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം 2023 ഒക്ടോബറിൽ ആരംഭിക്കുന്ന പിഎസ്സി അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു/പ്രീ ഡിഗ്രി ജയിച്ചിരിക്കണം, കോഴ്സ് കാലാവധി: ആറ് മാസം, ക്ലാസ്സുകൾ: ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ, കോഴ്സ് ഫീസ്: 9000, ഉയർന്ന പ്രായപരിധി ഇല്ല. അസൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം പിഎംജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ് സെന്റർ കാന്പസിലെ സിഎസിഇഇ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 04712302523.