നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം കാന്പസിൽ Centre for Under Graduate Studies 2023 2024 അധ്യയന വർഷം പുതുതായി ആരംഭിക്കുന്ന നാലു വർഷ ബിരുദ ബിഎ ഓണേഴ്സ് (പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ്/ഇക്കണോമിക്സ്/ഹിസ്റ്ററി) പ്രോഗ്രാമിന് 16 മുതൽ ഓണ്ലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ(https://admissions.keralauniversity.ac.in) ലഭ്യമാണ്.
പിഎച്ച്ഡി കോഴ്സ് വർക്ക് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാല 2023 നവംബറിൽ നടത്തുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (2023 ജൂലൈ സെഷൻ) പരീക്ഷയ്ക്കുളള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം ക്യാന്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്കീമിൽ എംബിഎ (ജനറൽ), എംബിഎ (ട്രാവർ & ടൂറിസം), എംബിഎ (ഷിപ്പിംഗ് & ലോജിസ്റ്റിക്സ്) കോഴ്സുകളിലേക്ക് 2023 2025 ബാച്ച് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ 20ന് രാവിലെ 11ന് കേരളസർവകലാശാല കാര്യവട്ടം കാന്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി, സെപ്റ്റംബർ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 18 മുതൽ 25 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബിഎസ്സി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. രണ്ട് )ഹാജരാകണം.
രണ്ടാം സെമസ്റ്റർ ബികോം (159) സിബിസിഎസ്, സെപ്റ്റംബർ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 18 മുതൽ 21 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബിഎസ്സി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ.ഏഴ്) ഹാജരാകണം.
രണ്ടാം സെമസ്റ്റർ ബിഎ സിബിസിഎസ്, സെപ്റ്റംബർ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 2023 സെപ്റ്റംബർ 18 മുതൽ 26 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബിഎസ്സി റീവാല്യുവേഷൻ സെക്ഷനിൽ (ഇജെ അഞ്ച്) ഹാജരാകണം.