ഒന്നാം വർഷ ബിരുദാനാന്തര ബിരുദ പ്രവേശനം - 2023
സ്പോട്ട് അലോട്ട്മെന്റ് എസ്സി/എസ്ടി/ജനറൽ/എസ്ഇബി സി/മറ്റ് സംവരണ വിഭാഗങ്ങൾക്കും
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനാന്തരബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് 21, 23 തീയതികളിലും, ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് 25 നും, കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 26 നുമാണ് അലോട്ട്മെന്റ്.
വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ 10നു മുൻപായി റിപ്പോർട്ട് ചെയ്യണം.
വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ് സൈറ്റിൽ.
കേരള സർവകലാശാല: ബിരുദാനന്തര ബിരുദ പ്രവേശനം 2023; രണ്ടാംഘട്ട സ്പോർട്സ് ക്വാട്ട സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ രണ്ടാംഘട്ട സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് പ്രൊഫൈലിൽ നിന്നും വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.
സർട്ടിഫിക്കറ്റ് റിജക്ടായ വിദ്യാർഥികൾക്ക്, നിലവിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 2023 സെപ്റ്റംബർ 17, അഞ്ച്വരെ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികൾ പരിഗണിച്ചതിനു ശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ ഇമെയിൽ മുഖേനയോ അയയ്ക്കേണ്ട തില്ല.
പ്രാക്ടിക്കൽ
അഞ്ചും, ആറും സെമസ്റ്റർ ബിടെക് ഡിഗ്രി ജനുവരി 2023 പരീക്ഷയുടെ (2008 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിലെ പ്രാക്ടിക്കൽ പരീക്ഷകൾ 25, 26 തീയതികളിൽ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2023 ഒക്ടോബർ ഒന്പതിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസലേഷൻ സ്റ്റഡീസ് (ഡിടിഎസ്) പരീക്ഷയ്ക്ക് 21 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.