സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ നാലുവർഷ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
കേരളസർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ്
സ്റ്റഡീസിലേയ്ക്ക് നാലുവർഷ പ്രോഗ്രാമായ ബിഎ ഓണേഴ്സ് (പൊളിറ്റിക്സ് &
ഇന്റർനാഷണൽ റിലേഷൻസ്/എക്കണോമിക്സ്/ഹിസ്റ്ററി) വിത്ത് റിസർച്ച് 20232024
അധ്യയന വർഷത്തെ ആദ്യ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്രവേശനത്തിനായുള്ള തീയതികൾ ചുവടെ
ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്ന തീയതി 16.09.2023
അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 30.09.2023
വിശദവിവരങ്ങൾ കേരളസർവകലാശാല വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാല ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പിൽ എംടെക്
ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാമിൽ റിസർവേഷൻ സീറ്റുകൾ ഉൾപ്പെടെ ഒഴിവുകളുള്ള ഏതാനുംസീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെഏതെങ്കിലും ബ്രാഞ്ചിൽ ബിടെക് ബിരുദം. താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ
സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10.30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി
കാന്പസിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ് വിഭാഗത്തിൽ ഹാജരാകണം.
പരീക്ഷാഫലം
കേരളസർവകലാശാല ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ
സെപ്റ്റംബർ 2022 (2013 സ്കീം), ഏഴാം സെമസ്റ്റർ ഡിസംബർ 2022 (2013 സ്കീം), ഏഴാം
സെമസ്റ്റർ ഡിസംബർ 2022 (2008 സ്കീം) സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സിന്റെ രണ്ടാം സെമസ്റ്റർ നവംബർ 2022 (2008, 2013 സ്കീം) സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 2023 സെപ്റ്റംബർ 22 വരെ ഓണ്ലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 ജൂലൈ മാസം നടത്തിയ എംഎ എക്കണോമിക്സ് മേഴ്സി ചാൻസ്
പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 22 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 സെപ്റ്റംബറിൽ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു
(ഡിസാസ്റ്റർ മാനേജ്മെന്റ്) പരീക്ഷയുടെ പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2023 സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഡെസ് (ഫാഷൻഡിസൈൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ്
2020 സ്കീം മൂന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി), ഒക്ടോബർ 2023 പരീക്ഷ ടൈംടേബിൾ
പ്രസിദ്ധികരിച്ചു. പരീക്ഷകൾ 2023 ഒക്ടോബർ 4 ന് ആരംഭിക്കുന്നു. വിശദവിവരം വെബ്സൈറ്റിൽ.
അസൈൻമെന്റ്
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നും നാലും സെമസ്റ്റർ പിജി
പ്രോഗ്രാമുകളുടെ (2021 അഡ്മിഷൻ എംഎ, എംഎസ്.സി., എംകോം അസൈൻമെന്റുകൾ ഒക്ടോബർ 16നും, ഒന്നും രണ്ടും സെമസ്റ്റർ പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ എംഎ, എംഎസ് സി.,എംകോം) അസൈൻമെന്റുകൾ ഒക്ടോബർ 17 നും കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസവിഭാഗത്തിൽനേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കണം.