ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനം 18ന്
എല്ലാ മേഖലകളിലെയും എയ്ഡഡ് കോളജുകളിലേയ്ക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട സ്പോട്ട് അലോട്ട്മെന്റ് 18 ന് കൊല്ലം എസ്എൻ കോളഝിൽ നടത്തും. കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ ഒന്നാം വർഷ ബിരുദാനാന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് (എല്ലാ മേഖലകളിലെയും എയ്ഡഡ് കോളജുകളിലേയ്ക്ക്) അതാത് വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷയുടെ പ്രിന്റ് ഒട്ട്, യോഗ്യതയും ജാതിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 18 ന് രാവിലെ 10 മണിക്ക് മുന്പായി കൊല്ലം എസ്എൻ കോളജിൽ റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സാക്ഷ്യപത്രം നൽകി രക്ഷകർത്താവിനെ അയയ്ക്കാം. നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം
ഉറപ്പായാൽ മാത്രമേ ടിസി വാങ്ങുവൂ. കോളജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷൻ ഫീസ് അടയ്ക്കാത്ത
വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസ്ടി./എസ് സി. വിഭാഗങ്ങൾക്ക് 200/ രൂപ, ജനറൽ, മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1030/
രൂപ) അടയ്ക്കേതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതണം. ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാല കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ നടത്തി വരുന്ന എംടെക്
കംപ്യൂട്ടർ സയൻസ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
താത്പ്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 15ന് രാവിലെ 10.30
ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാന്പസ്സിലെകംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.
പരീക്ഷ രജിസ്ട്രേഷൻ
കേരളസർവകലാശാല ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ. (ന്യൂ
ജനറേഷൻ കോഴ്സ്
റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020
അഡ്മിഷൻ), ഒക്ടോബർ 2023 ഡിഗ്രി പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 150 രൂപ
പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിന്റെപതിമൂന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/തത്തുല്യം, ഫീസ്: 3000 രൂപ, കാലാവധി :
3 മാസം. അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക
വെബ്സൈറ്റിലും ലഭ്യമാണ്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റിന്റെ
പകർപ്പുകൾ സഹിതം 19 രാവിലെ 10 മണിക്ക് വകുപ്പിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്: 0471 2308846.
പുസ്തക പരിചയവും ചർച്ചയും സംഘടിപ്പിച്ചു
കേരളസർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷും സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസും
സംയുക്തമായി പ്രഫ.വി.രാജകൃഷ്ണന്റെ ജേർണലിംഗ് ഇന്റു ദി അണ്നോണ്: ആൻ ആർട്ടിസ്റ്റിക്പേഴ്സ്പെക്ടീവ് എന്ന പുസ്തകത്തിന്റെ പരിചയവും ചർച്ചയും നടത്തി. വിമർശകനും അധ്യാപകനുമായപ്രഫ.രാധാകൃഷ്ണൻ തന്റെ പുസ്തകത്തെ പരിചയപ്പെടുത്തി. വകുപ്പ് മേധാവി
പ്രഫ.മീനാ ടി. പിള്ള, ഗവേഷകരായ അഹാന ബാലൻ, സിന്തിയ എലിസബത്ത് തുടങ്ങിയവർ പ്രസംഗിച്ചു.