പ്രാക്ടിക്കൽ/ വൈവ വോസി
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 12 മുതൽ 15 വരെ അതാത് കോളജുകളിൽ നടത്തുന്നത്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബർ 18, 19 തീയതികളിൽ അന്പലത്തറ നാഷണൽ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബിഎസ്ഡബ്ലിയു) (315) മാർച്ച് 2023 വൈവ വോസി പരീക്ഷകൾ സെപ്റ്റംബർ 14 ലേക്ക് പുന:ക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
2023 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ ഡെസേർട്ടേഷൻ കോംപ്രീഹെൻസിവ് /വൈവ എന്നിവയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
2023 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കൗണ്സിലിംഗ് സൈക്കോളജി പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ /വൈവ വോസി പരീക്ഷകൾ 12, 14 തീയതികൾ നടത്തും . പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ / ബിഎസ്സി /ബികോം ഡിഗ്രി സെപ്റ്റംബർ 2023 (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രുവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018 മുതൽ 2020 അഡ്മിഷൻ, , മേഴ്സി ചാൻസ് 2015 മുതൽ 2017 അഡ്മിഷൻസ്) പരീക്ഷകൾ 25ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2020 സ്കീം (2020 അഡ്മിഷൻ) അഞ്ചാം സെമസ്റ്റർ (റെഗുലർ) സെപ്റ്റംബർ 2023 പരീക്ഷ ടെംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 12ന് തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ പിഎച്ച്ഡി. കോഴ്സ് വർക്ക് പരീക്ഷയുടെ (ഡിസംബർ 2022 സെഷൻ) പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ.
ഗൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യൂ
ഡിപ്പാർട്മെന്റുകളിൽ MSW (CSS) കോഴ്സിന്റെ പ്രവേശനത്തിന് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികൾക്ക് MSW /MSW (DM )/ MAHRM ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂനും അഫിലിയേറ്റഡ് കോളജുകളിൽ അപേക്ഷിക്കാം.
സീറ്റൊഴിവ്
ബയോടെക്നോളജി പഠനഗവേഷണവകുപ്പിൽ എംഎസ്സി ബയോടെക്നോളജി 20232025 ബാച്ച് അഡ്മിഷന് SC സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 11ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട്ഹാജരാകണം.
ഒന്നാം വർഷ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള ഡിഫൻസ് ക്വാട്ട സ്പോർട്സ് ക്വാട്ട വിഭാഗങ്ങൾക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കുമുള്ള സ്പോട്ട് അലോട്ട്മെന്റ് എട്ടിന് സെനറ്റ് ഹാൾ, കേരള സർവകലാശാല പാളയം കാസിൽ നടക്കും.