പരീക്ഷാത്തീയതിയിൽ മാറ്റം
2023 സെപ്റ്റംബർ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ ബികോം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ 25 മുതൽ നടത്തും.
പ്രാക്ടിക്കൽ/വൈവാവോസി
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ എഴുമുതൽ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ 2023 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (2018 സ്കീം) ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 12ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സാൻസ്ക്രിറ്റ് സ്പെഷൽ പരീക്ഷയുടെ വൈവ പരീക്ഷ 2023 11 മുതൽ 12 വരെ അതാത് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒക്ടോബർ 25ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ), (റെഗുലർ 2022 അഡ്മിഷൻ), (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ), (സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ), (മേഴ്സിചാൻസ് 2016 അഡ്മിഷൻ), പരീക്ഷയ്ക്ക് 14 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബർ 17 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ ബിബിഎ എൽഎൽബി (മേഴ്സിചാൻസ് 2012 അഡ്മിഷൻ 2011 സ്കീം) പരീക്ഷകൾക്ക് എട്ടുവരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ എംകോം (റെഗുലർ/സപ്ലിമെന്ററി) വൈവാവോസി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിബിഎ/ ബിസിഎ/ ബിഎ/ ബിഎസ്സി/ ബികോം/ ബിപിഎ/ ബിഎസ്ഡബ്ല്യൂ/ ബിവോക്/ ബിഎംഎസ് കരിയർ റിലേറ്റഡ് ഡിഗ്രി പരിക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി എട്ടു മുതൽ 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. മൂന്ന് സെക്ഷനിൽ ഹാജരാകണം.
സീറ്റൊഴിവ്
ബോട്ടണി പഠന ഗവേഷണ വകുപ്പിൽ എംഎസ്സി ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ് 20232025 ബാച്ച് അഡ്മിഷന് എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏഴിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം .
ഒന്നാം വർഷ ബിഎഡ് ഡിഫൻസ് ക്വാട്ട സ്പോർട്ട്സ് ക്വാട്ട സ്പോട്ട് അലോട്ട്മെന്റ് എട്ടിന്
ഒന്നാം വർഷ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള ഡിഫൻസ് ക്വാട്ട സ്പോർട്ട്സ് ക്വാട്ട വിഭാഗങ്ങൾക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കുമുള്ള സ്പോട്ട് അലോട്ട്മെന്റ് എട്ടിന് സെനറ്റ് ഹാൾ, കേരള സർവകലാശാല പാളയം കാന്പസിൽ നടത്തും. ക്വാട്ടയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റും അസ്സൽ/പകർപ്പ് മാർക്ക് ലിസ്റ്റുകളും മറ്റ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം എട്ടിന് രാവിലെ 10നു മുൻപായി സെനറ്റ് ഹാൾ, കേരള സർവകലാശാല പാളയം കാന്പസിൽ എത്തണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.