കാര്യവട്ടം ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നടത്തുന്ന AICTE അംഗീകാരമുള്ള എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്‍പ്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 11ന് രാവിലെ 10.30ന് കാര്യവട്ടം കാന്പസിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഹാജരാകണം.
പരീക്ഷാഫലം
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷ ഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവ
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ ഏഴു മുതൽ 12 വരെ അതാത് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
എട്ടാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി 2008 സ്കീം 2012 അഡ്മിഷൻ) & (മേഴ്സിചാൻസ് 2008, 2009, 2010 & 2011 അഡ്മിഷൻ) (2003 സ്കീം ട്രാൻസിറ്ററി & പാർട്ട് ടൈം ഉൾപ്പെടെ), സെപ്റ്റംബർ 2023 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
അഞ്ച് മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷ 19 ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
28ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷയ്ക്കും, ഒക്ടോബർ മൂന്നി ന് ആരംഭിക്കുന്ന നാല്, എട്ട് സെമസ്റ്റർ (അപ്ലെയ്ഡ് ആർട്സ്, പെയിന്റിംഗ്) ആഎഅ (ഒക) പരീക്ഷയ്ക്കും, 2023 ഒക്ടോബർ 4 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ BFA (HI) പരീക്ഷയ്ക്കും പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (2012, 2015 അഡ്മിഷൻ) പരീക്ഷയ്ക്ക് 150 രൂപ പിഴയോടെ അഞ്ച് വരെയും 400 രൂപ ഏഴുവരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
2022 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 5, 7, 8 തീയതികളിൽ റീവാല്യുവേഷൻ ഇ.ജെ. പത്ത് സെക്ഷനിൽ ഹാജരാകണം.
സീറ്റൊഴിവ്
എംഎസ്സി അപ്ലൈഡ് അക്വാകൾച്ചർ വിഷയത്തിൽ മത്സ്യ തൊഴിലാളികളുടെ കുട്ടികൾക്കും, പട്ടിക ജാതി വിഭാഗത്തിലും ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ രക്ഷകർത്താക്കളുടെ സൊസൈറ്റി രജിസ്ട്രേഷൻ കാർഡും, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും മറ്റു യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അഞ്ചിന് രാവിലെ 11ന് കാര്യവട്ടത്തെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിൽ ഇന്റർവ്യൂവിന് ഹാജരാകണം.
കേരളസർവകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ എംഎസ്സി, ജിയോളജി, എംഎസ്സി ബയോകെമിസ്ട്രി, എൽഎൽഎം പ്രോഗ്രാമുകൾക്ക് 20232025 ബാച്ച് അഡ്മിഷന് എസ്സി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏഴിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് വകുപ്പുകളിൽ നേരിട്ട് ഹാജരാകണം.