2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/അനലിറ്റിക്കൽ/പോളിമർ/സുവോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 സെപ്റ്റംബർ നാലുവരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ www.exams.keralauniversity.ac.in മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഫിലോസഫി മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ (ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ്) പി.ജി. (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ www.exams.keralauniversity.ac.in മുഖേനയും നാലുവരെ അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷ ഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി. സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി. ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്), എംഎസ്സി. ഹോം സയൻസ് (എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ), എംഎസ്സി ഹോം സയൻസ് (ഫുഡ് ആന്റ് ന്യൂട്രീഷ്യൻ), എംഎസ്സി ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അഞ്ച് വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷ ഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആറ് വരെ അപേക്ഷിക്കാം.
2022 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (എത്തനോബോട്ടണി ആന്റ് എത്തനോഫാർമക്കോളജി) ന്യൂ ജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അഞ്ച്വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക്. 2008 സ്കീം ധസപ്ലിമെന്ററി (2012 അഡ്മിഷൻ) പാർട്ട് ടൈം/മേഴ്സിചാൻസ് (2011 അഡ്മിഷൻ വരെ)/ട്രാൻസിറ്ററി (2003 സ്കീം)പ, 2013 സ്കീം ധസപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്മെന്റ് (2008 & 2013 സ്കീം), യുസിഇകെ സപ്ലിമെന്ററി (2017 അഡ്മിഷൻ വരെ)പ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ എംഎ ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡാറ്റാ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് അഞ്ച്വരെ അപേക്ഷിക്കാം. സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ ഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗ്ഗത്തിലൂടെ അടയ്ക്കുന്ന തുകയും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. ഫിലോസഫി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
2023 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 13ന് അതാത് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ബിസിനസ് എക്കണോമിക്സ്, മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം പരീക്ഷകളുടെ വൈവവോസി പരീക്ഷകൾ 4, 13 തീയതികളിൽ അതാത് കോളജിൽ നടത്തുന്നു. വിശദവിവരം വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി. കൗണ്‍സിലിംഗ് സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 12, 14 തീയതികളിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ വൈവവോസി പരീക്ഷകൾ 2023 സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്നു. വിശദവിവരം വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ എംഎ ഇക്കണോമിക്സ് പരീക്ഷയുടെ വൈവവോസി പരീക്ഷകൾ അഞ്ചിന് അതാത് കോളജുകളിൽ നടത്തുന്നു. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ്, എംഎസ്സി ബോട്ടണി, എംഎസ്സി ജിയോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ/ ഡെസർട്ടേഷൻ/കോംന്പ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി നാലു മുതൽ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. അഞ്ച് സെക്ഷനിൽ ഹാജരാകണം.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2022 നവംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി നാളെ മുതൽ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ.അഞ്ച് സെക്ഷനിൽ ഹാജരാകണം.