ആറാം സെമസ്റ്റർ പരീക്ഷാഫലം റെക്കോർഡ് വേഗത്തിൽ
2023 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ്/ സി.ആർ. പരീക്ഷകളുടെ ഫലം റെക്കോർഡ് വേഗത്തിൽ 25 ന് പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ തിയറി പരീക്ഷകൾ കഴിഞ്ഞ രണ്ടിനും പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 23 നുമാണ് അവസാനിച്ചത്. അവസാന പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് കേവലം ഒരു ദിവസം മാത്രമാണ് ഫലപ്രസിദ്ധീകരണത്തിന് എടുത്തത്.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ്/ സിആ ബി.കോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ബിബി.എ ബികോം. കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ & പ്രാക്ടീസ്, ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ്, ബിഎ (എഫ്ഡിപിസിബിസിഎസ്എസ്), ബി.എ. ഇംഗ്ലീഷ് & കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി കെമിസ്ട്രി & ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബിഎസ്സി ഫിസിക്സ് & കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 20182019 അഡ്മിഷൻ, മേഴ്സി ചാൻസ് 20132017 അഡ്മിഷൻ) എന്നീ പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ജൂണ്‍ ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി & ബയോടെക്നോളജി (247), ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351), ബിവോക് ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ബിവോക് ഫുഡ് പ്രോസസ്സിംഗ് & മാനേജ്മെന്റ് (356), ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂണ്‍ ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 20182019 അഡ്മിഷൻ, മേഴ്സി ചാൻസ് 20132017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2023 ജൂണ്‍ ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബറിൽ നടത്തിയ എംസിഎ (2011, 2015 സ്കീം, 20112015 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 20182019 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ), നവംബർ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂണ്‍ അഞ്ചു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു) (315), ബി.എസ്സി എൻവയോണ്‍മെന്റൽ സയൻസ് & എൻവയോണ്‍മെന്റ് & വാട്ടർ മാനേജ്മെന്റ് (216), ഏപ്രിൽ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ രജിസ്ട്രേഷൻ
ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎംസിജെ/എംഎസ്ഡബ്ല്യു/എംഎഎച്ച്ആർഎം/എംടിടി.എം. 2022 അഡ്മിഷൻ (റെഗുലർ), 2021 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി), 2019 & 2020 അഡ്മിഷൻ (സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാരജിസ്ട്രേഷൻ 2023 ജൂണ്‍ അഞ്ചു വരെ നീട്ടിവച്ചിരിക്കുന്നു. പിഴകൂടാതെ ജൂണ്‍ അഞ്ചു വരെയും 150 രൂപ പിഴയോടെ ജൂണ്‍ എട്ടു വരെയും 400 രൂപ പിഴയോടെ ജൂണ്‍ 10 വരെയും www.slcm.keralauniversity.ac.in
മുഖേന അപേക്ഷിക്കാം. 2021, 2022 അഡ്മിഷൻ വിദ്യാർഥികൾ സർവകലാശാലയുടെ മറ്റൊരു മാർഗ്ഗത്തിലൂടെയും അടക്കുന്ന തുക പരിഗണിക്കുന്നതല്ല. 2019, 2020 അഡ്മിഷൻ വിദ്യാർഥികൾ exams.keralauniversity.ac.in മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ പിജി പ്രോഗ്രാമുകളുടെ ഓണ്‍ലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നു
വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (2021 അഡ്മിഷൻ) പിജി പ്രോഗ്രാമുകളുടെ ഓണ്‍ലൈൻ ക്ലാസുകൾ 27 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.ideku.net).
ഡിപ്ലോമ കോഴ്സ് തീയതി നീട്ടി
റഷ്യൻ പഠനവിഭാഗം നടത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ്, റഷ്യൻ ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 25 ൽ നിന്നും ജൂണ്‍ 15 വരെ നീട്ടിയിരിക്കുന്നു. യോഗ്യത: പ്ലസ്ടു/പ്രിഡിഗ്രി. അപേക്ഷകൾ റഷ്യൻ പഠനവിഭാഗത്തിലും സർവകലാശാല വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷാഫീസ്: 100 രൂപ, രജിസ്ട്രേഷൻ ഫീസ്: 100 രൂപ. പൂരിപ്പിച്ച അപേക്ഷകൾ പാളയം സെനറ്റ് ഹൗസ് ക്യാന്പസിലുള്ള റഷ്യൻ പഠനവിഭാഗം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഹെൽത്ത് സയൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ചു നടത്തുന്ന പിജി ഡിപ്ലോമ ഇൻ അഡോളസെന്റ് ആന്‍ഡ് ഫാമിലി കൗണ്‍സിലിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: എംഎ സൈക്കോളജി/സോഷ്യോളജി/ആന്ത്രോപ്പോളജി/എംഎസ്ഡബ്ല്യു/എംഎസ്സി ചൈൽഡ് ഡെവലപ്മെന്റ്/ഹോം സയൻസ്/ന്യൂട്രീഷൻ അല്ലെങ്കിൽ ഏതെങ്കിലും മാസ്റ്റേഴ്സ് ഡിഗ്രി/ബിഎസ്സി നഴ്സിംഗ്/കേരളസർവകലാശാല അംഗീകൃത പിജിഡിസിസി അല്ലെങ്കിൽ ഡിസിസിഡി, കോഴ്സ് കാലാവധി: ഒരു വർഷം, കോഴ്സ്ഫീസ്: 25,000, ഉയർന്ന പ്രായപരിധിയില്ല. താത്പര്യമുള്ളവർ സർവകലാശാല വെബ്സൈറ്റിൽ (www.keralauniversity.ac.in നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ടആക ബാങ്കിൽ A/C No.57002299878 ൽ 500 രൂപ അടച്ച രസീത് അല്ലെങ്കിൽ CACEEഡയറക്ടറുടെ പേരിൽ എസ്.ബി.ഐ ൽ നിന്നും എടുത്ത 500 രൂപയുടെ ഡിഡി യും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം സിഎസിഇഇ ഓഫീസിൽ 2023 ജൂണ്‍ 15 വരെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 04712302523, 04712553540