ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബി.കോം. 2020 അഡ്മിഷൻ (റെഗുലർ), 2018, 2019 അഡ്മിഷൻ (സപ്ലിമെന്ററി), 201317 അഡ്മിഷൻ (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും ഓണ്‍ലൈനായി 2023 ജൂണ്‍ ഏഴു വരെ അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം. ട്രാവൽ & ടൂറിസം മാനേജ്മെന്റ് (338) (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 201317 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി ജൂണ്‍ ഏഴു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ് സി കംപ്യൂട്ടർ സയൻസ് (മേഴ്സി ചാൻസ് 2010, 2011 & 2012 അഡ്മിഷൻ), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ ഏഴു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 20132017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ ഏഴു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (എംപിഇഎസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) ഡിഗ്രി 2020 അഡ്മിഷൻ (റെഗുലർ), 2018, 2019 അഡ്മിഷൻ (സപ്ലിമെന്ററി), 201317 അഡ്മിഷൻ (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും ഓണ്‍ലൈനായി ജൂണ്‍ ഏഴു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിബിഎലോജിസ്റ്റിക്സ് 2020 അഡ്മിഷൻ (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി 2023 ജൂണ്‍ ഏഴു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി
31 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബാച്ലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മെയ് 2023 (ബി.പി.എഡ് ദ്വിവത്സര കോഴ്സ്) പരീക്ഷയുടെ BPEDCC – Measurement and Evaluation in Physcial Educationഎന്ന വിഷയം 2023 ജൂണ്‍ ഏഴി ലേക്ക് മാറ്റിയിരിക്കുന്നു.
സൂക്ഷ്മപരിശോധന
2022 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎ/ബിസിഎ/ബിഎ/ബിഎസ് സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യു/ബിവോക്/ബിഎംഎസ്, കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി 27 മുതൽ ജൂണ്‍ മൂന്നു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇജെ (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.