2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ കന്പ്യൂട്ടർ സയൻസ് (റെഗുലർ,സപ്ലിമെന്ററി,മേഴ്സി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി ജൂണ്‍ ഒന്ന്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി,മേഴ്സി ചാൻസ് വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എംബിഎ (ഫുൾ ടൈം) കോഴ്സിലേക്കുള്ള 202324 വർഷത്തെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗണ്‍സിലിംഗ് 30 ന് കാര്യവട്ടം ഐഎംകെയിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദവിവരങ്ങൾക്ക് (www.admissions.keralauniversity.ac.in
http://www.admissions.keralauniversity.ac.in
ടൈംടേബിൾ
മെയ് 31 ന് ആരംഭിക്കുന്ന ജർമ്മൻ എ2, ജർമ്മൻ ബി1 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി
മെയ് 22 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബിഎ/ബിഎസ്സി/ബികോം. മാർച്ച് 2023 പരീക്ഷയുടെ പ്രോജക്ട്,വൈവ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, മാർച്ച് 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂണ്‍ 20 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.