2022 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 29. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധന്ക്കുള്ള അപേക്ഷകൾ 29 ന് മുൻപ് www.slcm.keralauniversity.ac.in ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
2022 ഒാഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡാറ്റാ സയൻസ്, എംഎസ്സി ബോട്ടണി (എത്തനോബോട്ടണി ആൻഡ് എത്തനോഫാർമക്കോളജി) എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് പരീക്ഷാകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 29. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധന്ക്കുള്ള അപേക്ഷ 29 ന് മുൻപ് www.slcm.keralauniversity.ac.in
2022 ഒാഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ കെമിസ്ട്രി,
അനലിറ്റിക്കൽ കെമിസ്ട്രി,അപ്ലൈഡ് കെമിസ്ട്രി,പോളിമർ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധന്ക്കുള്ള അപേക്ഷ 30 ന് മുൻപ് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി മേഴ്സി ചാൻസ് വിദ്യാർഥികൾ exams.keralauniversity.ac.inമുഖേനയും ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCMഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
ടൈംടേബിൾ
ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ B. Des Fashion Design June 2023 പരീക്ഷയുടെയും ജൂണ്‍ 22 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ B. Des Fashion Design June 2023 പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈ മൂന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഫ്എ
(പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
29 ന് ആരംഭിക്കുന്ന ജർമ്മൻ എ1 (ഡ്യൂഷ് എ1) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് ജനുവരി 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 24 ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓണ്‍ലൈൻ രജിസ്ട്രേഷൻ
കാര്യവട്ടം ക്യന്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ) യിൽ നടത്തുന്ന എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) പ്രോഗ്രാമുകളിലേക്കുള്ള (20232025) ഓണ്‍ലൈൻ രജിസ്ട്രേഷൻ 22 ന് അവസാനിക്കും. 50% മാർക്കോടെയുള്ള ബിരുദം,ബിരുദാന്തരബിരുദവും, ക്യാറ്റ്,സിമാറ്റ്,കെമാറ്റ് സ്കോറുമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവിനും ശേഷമാകും പ്രവേശനം നടത്തുക. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കും www.admissions.keralauniversity.ac.in. കൂടുതൽ വിവരങ്ങൾക്ക് 04712301145.
സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (340) ഗ്രൂപ്പ് 2 (യ), മേഴ്സി ചാൻസ് 2010, 2011 & 2012 അഡ്മിഷൻ, നവംബർ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്,ഹാൾടിക്കറ്റുമായി 23 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇജെ (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.