2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിന്ദി, എം. എസ്സി ജിയോഗ്രാഫി, എംഎസ്സി സുവോളജി (റെഗുലർ,സപ്ലിമെന്ററി,മേഴ്സി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി 27.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ അവസാന തീയതിയായ 27ന് മുൻപ് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in
ഒാഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി, പ്രോഗ്രാം ഇൻ കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആന്ഡ് ഡെവലപ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി 28വിശദവിവരങ്ങൾ വെബ്സൈറ്റിൽ.സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ അവസാന തീയതിയായ 28മുൻപ് www.slcm.keralauniversity.ac.in
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം മേയ് മാസത്തിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (2018, 2019, 2020 അഡ്മിഷൻ) പ്രോജക്ട് വൈവവോസി, പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മ പരിശോധന
ഡിസംബറിൽ നടത്തിയ ഒന്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പരീക്ഷയുടെ ഹാൾടിക്കറ്റുമായി 19, 20, 22 തീയതികളിൽ റീവാല്യുവേഷൻ ഇജെ 10വിഭാഗത്തിൽ എത്തിച്ചേ രേണ്ടതാണ്.
പരീക്ഷാഫീസ് തീയതി നീട്ടി
ഒന്നാം സെമസ്റ്റർ M.A./M.Sc./M.Com./MSW/MMCJ/MAHRM/MTTM (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ) കോഴ്സ് വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ 26 വരെ നീട്ടിവച്ചി
രിക്കുന്നു. പിഴ കൂടാതെ 26 വരെയും 150 രൂപ പിഴയോടുകൂടി 29 വരെയും 400 രൂപ പിഴയോടുകൂടി 31 വരെയും SLCM Portal (www.slcm.keralauniversity.ac.in ) മുഖേന അപേക്ഷിക്കാവുന്നതാണ്. 2022, 2021 അഡ്മിഷൻ വിദ്യാർത്ഥികൾ കേരളസർവകലാശാലയുടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക രജിസ്ട്രേഷന് പരിഗണിക്കുന്നതല്ല. 201920 അഡ്മിഷൻ വിദ്യാർഥികൾ www.keralauniversity.ac.in