എട്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി (2008, 2011, 2012 ആൻഡ് 2013 സ്കീം) സെഷനൽ ഇപ്രുവ്മെന്റ് (2008 സ്കീം ആൻഡ് 2013 സ്കീം) മേഴ്സി ചാൻസ് (2008,2009 ആൻഡ് 2010 അഡ്മിഷൻ) മേയ്/ജൂണ്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി 29. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈ 2022 നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ (സിബിസിഎസ് മേഴ്സി ചാൻസ് 2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2022 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ബിഹേവിയറൽ എക്കണോമിക്സ് ആൻഡ് ഡാറ്റാ സയൻസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 28. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ അവസാന തീയതിയായ 28ന് മുന്‍പ് www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്.അപേക്ഷ ഫീസ് ഹെരാ online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ സർവകലാശാലയുടേത് ഉൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
നാലാം സെമസ്റ്റർ ബിപിഎ (വോക്കൽ/ വീണ/ വയലിൻ /മൃദംഗം/ ഡാൻസ്) ഓഗസ്റ്റ് 2022 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ 2020 പ്രവേശനം, ഇപ്രൂവ്മെന്റ് /സപ്ലിമെന്ററി 2019 പ്രവേശനം, സപ്ലിമെന്ററി 2018, 2017 ആൻഡ് 2016 പ്രവേശനം, മേഴ്സി ചാൻസ് 2015, 2014 ആൻഡ് 2013 പ്രവേശനം) ഓഗസ്റ്റ് 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ
2022 ഓഗസ്റ്റിൽ നടന്ന സിബിസിഎസ് ബികോം, ബിഎ നാലാം സെമസ്റ്റർ 2020 അഡ്മിഷൻ (റെഗുലർ), 2019 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി), 2016 2018 അഡ്മിഷൻ (സപ്ലിമെന്ററി), മേഴ്സി ചാൻസ് (2013 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി 31. വിശദവിവരം വെബ്സൈറ്റിൽ.