ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിധം
പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു അപേക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെപിജി ഫോർമാറ്റിൽ) ഇമെയിൽ വിലാസം, മൊബൈൽ ഫോണ്‍ നന്പർ എന്നിവ ആവശ്യമാണ്.
1. രജിസ്ട്രേഷൻ : അപേക്ഷകന്റെ പേര്, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ ഫോണ്‍ നന്പർ, പാസ്വേർഡ്, ആക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. തദ്ദവസരത്തിൽ ലഭിക്കുന്ന നന്പർ പിന്നീടുള്ള ആവശ്യത്താനായി സൂക്ഷിക്കേണ്ടതാണ്.
2. അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ കൃത്യമായി നൽകേണ്ടതാണ്. എൻജിനിയറിംഗ്/ആർകിടെക്ചർ/ബിഫാം/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാത്തിനുമായി ഒരു അപേക്ഷ മതി. സാമുദായിക സംവരണം (എസ്സി/എസ്ടി/ഒഇസി/എസ്ഇബിസി) വിഭാഗത്തിൽപ്പെട്ടവർ, ഇഡബ്ല്യുഎസ്/ഭിന്നശേഷിക്കാർ/ക്ലോസ് 5:2ൽ കൊടുത്തിട്ടുള്ള പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ ഓണ്‍ലൈൻ അപേക്ഷയിൽ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. നൽകിയ വിവരങ്ങൾ കൃത്യമാണെന്നു ഉറപ്പാക്കി ഫൈനൽ സബ്മിഷൻ നൽകണം.
ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കിയ ശേഷം ആപ്ലിക്കേഷൻ അക്നോളജ്മെന്റ് പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. എസ്എസ്എൽസി അഥവാ തത്തുല്യ സർട്ടിഫിക്കറ്റും നേറ്റിവിറ്റി തെളിയിക്കുന്ന രേഖയും ജനനത്തീയതി രേഖയും നിർബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്.
യോഗ്യതകൾ: നേറ്റിവിറ്റി അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. Persons of Indian Origin(PIO) /Overseas Citizen of India(OCI) കാർഡ് ഹോൾഡർമാരെയും പ്രവേശനത്തിനു മാത്രമായി ഇന്ത്യൻ പൗരന് തുല്യനായി പരിഗണിക്കും. എന്നാൽ OCI/ PIO വിഭാഗത്തിലുള്ള അപേക്ഷകരുടെ പ്രവേശനം സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവിനു വിധേയമായിരിക്കും. പ്രഫഷണൽ കോഴ്സ് പ്രവേശനത്തിനു അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം (NK1), കേരളീയേതരൻ രണ്ടാം വിഭാഗം (NKII) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത
(a) മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ
MBBS, BDS എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേക മിനിമം പാസ് മാർക്കും നേടിയിരിക്കണം.
BAMS, BHMS എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേക മിനിമം പാസ് മാർക്കും നേടിയിരിക്കണം.
BSMS കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക്, നേടിയിരിക്കണം. കൂടാതെ വിദ്യാർഥി പത്താം ക്ലാസിൽ/പന്ത്രണ്ടാം ക്ലാസിൽ തമിഴ് ഒരു വിഷയമായി പഠിച്ച് ജയിച്ചിരിക്കണം. അല്ലെങ്കിൽ പ്രഫഷണൽ ഡിഗ്രി കോഴ്സിൽ പ്രവേശനം ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ തമിഴ് ലാംഗ്വേജ് കോഴ്സ് ജയിച്ചിരിക്കണം.
അഗ്രിക്കൾച്ചർ, ഫിഷറീസ് കോഴ്സുകളിലേയ്ക്കുള്ള BSc.(Hons.) Agri., BSc (Hons.) Forestry, B.Sc (Hons.) Cooperation & Banking, B.Tech Biotechnology (under KAU), BFSc പ്രവേശനത്തിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയൽ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടി ജയിച്ചവർ അർഹരാണ്.
BVSc & AH കോഴ്സിനു പ്രവേശനം നേടുന്നതിന് അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ മൊത്തം 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടി ജയിച്ചിരിക്കണം.
എൻജിനിയറിംഗ് കോഴ്സുകൾ
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബിടെക് (അഗ്രി. എൻജിനിയറിംഗ്), ബിടെക് (ഫുഡ് ടെക്നോളജി), കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള ബിടെക് (ഡയറി ടെക്നോളജി), ബിടെക് (ഫുഡ് ടെക്നോളജി), കേരള യൂണിവേഴ്സിറ്റി ഫോർ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ കീഴിലുള്ള ബിടെക് (ഫുഡ് ടെക്നോളജി) കോഴ്സുകൾ.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധിത വിഷയങ്ങളായും, കെമിസ്ട്രി ഒരു ഓപ്ഷണൽ വിഷയമായും പഠിച്ച് ഈ വിഷയങ്ങൾക്ക് മൊത്തത്തിൽ 45 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികൾ പ്രവേശനത്തിന് അർഹരാണ്. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവരുടെ കംപ്യൂട്ടർ സയൻസിന്റെയും, കെമിസ്ട്രിയും കംപ്യൂട്ടർ സയൻസും പഠിച്ചിട്ടില്ലാത്തവർക്ക് ബയോടെക്നോളജിയുടെയും, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവർക്ക് ബയോളജിയുടെയും മാർക്ക് പരിഗണിക്കുതാണ്.
ആർക്കിടെക്ചർ കോഴ്സ്
കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ നിർബന്ധിത വിഷയങ്ങളായി പഠിച്ച് 10+2 സ്കീമിലുള്ള പരീക്ഷ ജയിക്കുകയോ അഥവാ 10+3 സ്കീമിലുള്ള ഡിപ്ലോമ പരീക്ഷയിൽ കണക്ക് നിർബന്ധ വിഷയമായെടുത്ത് ജയിക്കുകയോ ചെയ്തവർ ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാൻ അർഹരാണ്.
മുകളിൽ പറയുന്ന നിബന്ധനയ്ക്കു പുറമേ, അപേക്ഷാർഥികൾ, NATA (നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) യിൽ കൗസിൽ ഓഫ് ആർക്കിടെക്ചർ നിബന്ധന പ്രകാരമുള്ള നിശ്ചിത യോഗ്യത നേടിയിരിക്കണം. 11.03.2008 ലെ കൗണ്‍സിൽ ഓഫ് ആർക്കിടെക്ചറിന്റെ Lr.No.CA/5/AcademicNATA എന്ന കത്ത് പ്രകാരം സാമുദായിക സംവരണത്തിന് അർഹതയുള്ള വിദ്യാർഥികൾക്ക് NATA യോഗ്യതാ മാനദണ്ഡത്തിൽ ഇളവുണ്ടായിരിക്കുന്നതല്ല. വിദ്യാർഥികൾ ജൂണ്‍ 30നു മുന്‍പായി NATA യോഗ്യത നേടിയിരിക്കേണ്ടതാണ്.
അഞ്ചു വർഷം ദൈർഘ്യമുള്ള ആർക്കിടെക്ചർ കോഴ്സിലേക്ക് രണ്ടാം വർഷമോ മറ്റോ ലാറ്ററൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ബി.ഫാം കോഴ്സ്
കേരളാ ഹയർസെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഇംഗ്ലീഷ് ഒരു വിഷയമായും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നീ വിഷയങ്ങൾ ഓപ്ഷണലായും പഠിച്ച് ഓരോന്നിലും മിനിമം പാസ് മാർക്ക് നേടി ജയിച്ചവർ അർഹരാണ്.
വയസ്
അപേക്ഷകന് 31.12.2023ൽ 17 വയസ് പൂർത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയിൽ ഇളവ് ഇല്ല. എൻജിനിയറിംഗ്/ആർക്കിടെക്ചർ/ബിഫാം കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധി ഇല്ല. മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ ഉയർ പ്രായപരിധി NEET UG 2023 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും. അപേക്ഷകന്റെ ജനനതീയതി തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ തീയതിയും സമയവും
കേരളത്തിലെ വിവിധ താലൂക്ക് കേന്ദ്രങ്ങൾ, ന്യൂഡൽഹി, മുംബൈ, ദുബായ് (യുഎഇ) എന്നിവിടങ്ങളിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ച് നടത്തുന്നതായിരിക്കും.
എൻജിനിയറിംഗ് പ്രവേശന പരീക്ഷ : മേയ് 17ന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ് ആൻഡ് കെമിസ്ട്രി. ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചുവരെ പേപ്പർ രണ്ട് മാത്തമാറ്റിക്സ്.
കുറിപ്പ്: 1. ബിഫാം കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പർ 1 (ഫിസിക്സ് ആൻഡ് കെമിസ്ട്രി) നിർബന്ധമായും എഴുതേണ്ടതാണ്.
പരീക്ഷാ കേന്ദ്രം
കേരളത്തിന് പുറത്ത് പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഡൽഹി, ബോംബെ, ദുബായ് എന്നിവയ്ക്ക് പുറമെ കേരളത്തിനകത്ത് ഒരു പരീക്ഷാ കേന്ദ്രം കൂടി അധികമായി തെരഞ്ഞെടുക്കേണ്ടതും, അവിചാരിതമായ കാരണങ്ങളാൽ കേരളത്തിന് പുറത്തുളള പരീക്ഷാകേന്ദ്രം റദ്ദാക്കപ്പെട്ടാൽ കേരളത്തിനകത്ത് അധികമായി തെരഞ്ഞെടുത്ത കേന്ദ്രത്തിൽ അവർ പരീക്ഷ എഴുതേണ്ടതുമാണ്.
കേരളത്തിനകത്ത് പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതേ ജില്ലയിൽ തന്നെ മറ്റൊരു പരീക്ഷാ കേന്ദ്രം കൂടി തെരഞ്ഞെടുക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. അവിചാരിതമായ കാരണങ്ങളാൽ ഏതെങ്കിലും പരീക്ഷാ കേന്ദ്രം റദ്ദാക്കേണ്ടി വന്നാൽ രണ്ടാമതായി തെരഞ്ഞെടുത്ത കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടതാണ്.
പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുളള അപേക്ഷകൾ യാതൊരു സാഹചര്യത്തിലും പരിഗണിക്കുന്നതല്ല
അപേക്ഷാ ഫീസ്
(a)ൻജിനിയറിംഗ് മാത്രം/ ബിഫാം മാത്രം / രണ്ടൂം കൂടി ജനറൽ 700, എസ്സി 300.
(b) ആർകിടെക്ചർ മാത്രം / മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ മാത്രം / രണ്ടും കൂടി ജനറൽ 500, എസ്ടി 200.
(a)യും (b)യും യഥാക്രമം 900രൂപ, 400 രൂപ. എസ്ടി വിഭാഗത്തിനു ഫീസ് ഇല്ല.
(എ) താഴെ പറയുന്ന രണ്ടു മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
(1) ഓണ്‍ലൈൻ പെയ്മെന്റ്: (വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ കാണുക)
(2) ഇചെലാൻ: ഓണ്‍ലൈൻ അപേക്ഷ സമർപ്പണ വേളയിൽ ലഭ്യമാകുന്ന ഇചെലാൻ പ്രിന്റൗട്ട് ഉപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളിൽ പണമായി അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
(ബി) ദുബായ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളവർ: എൻജിനിയറിംഗ് പ്രവേശന പരീക്ഷാ കേന്ദ്രമായി ദുബായ് തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകർ, അപേക്ഷാ ഫീസിനു പുറമെ അധിക ഫീസായി 12,000/രൂപ കൂടി ഒടുക്കേണ്ടതാണ്.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ചായിരിക്കും പരീക്ഷാ സമയം ക്രമീകരിച്ചിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
കുറിപ്പ്: ഒടുക്കിയ അപേക്ഷാ ഫീസ് ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും : ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 10ന് വൈകുന്നേരം അഞ്ചു വരെയാണ്. ഈ തീയതിക്കകം അപേക്ഷാർഥിയുടെ ഫോട്ടോ (ആറു മാസത്തിനുള്ളിലെടുത്തത്), ഒപ്പ്, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്. യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഓലൈനായി അപ്ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 20ന് വൈകുന്നേരം അഞ്ചു വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. അഡ്മിഡ് കാർഡ് മെയ് 10 മുതൽ പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷയുടെ അക്നോളഡ്ജ്മെന്റ് പേജിന്റെ പകർപ്പോ മറ്റ് രേഖകളോ തപാൽ മുഖേനെയോ/നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതില്ല.
അപ്ലോഡ് ചെയ്യേണ്ട രേഖകൾ
(1)നേറ്റിവിറ്റി, ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖകൾ: അപേക്ഷ സമർപ്പിക്കുന്ന എല്ലാ വിദ്യാർഥികളും നിർബന്ധമായും നേറ്റിവിറ്റി, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട രേഖകൾ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
(2) സാമുദായിക സംവരണം/പ്രത്യേക സംവരണം മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യമുള്ളവർ:
a)സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളും (എസ്ഇബിസി), മറ്റർഹ സമുദായത്തിൽപ്പെട്ട (ഒഇസി) വിദ്യാർഥികളും കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നിശ്ചിത മാതൃകയിലുള്ള നോക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങി ഓണ്‍ലെനായി അപ്ലോഡ് ചെയ്യേണ്ടതാണ്. നോക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഒഇസി അപേക്ഷകർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കു വേണ്ടി വില്ലേജ് ഓഫീസർ നല്കുന്ന ജാതി സർട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
b)എസ്സി/എസ്ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തഹസിൽദാരിൽ നിന്ന് വാങ്ങി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
c)സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്കായി (EWS) മാറ്റി വയ്ക്കപ്പെട്ട സീറ്റിലേക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ നിശ്ചിത മാത്യകയിലുളള സർട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
d)പ്രോസ്പെക്ടസ് അനക്ഷർ X(a)ൽ ഉൾപ്പെടുത്തിയിട്ടുള്ള സമുദായങ്ങളിൽപെട്ട വിദ്യാർഥികൾ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. എന്നാൽ സംവരണാനുകൂല്യങ്ങൾക്കായി നോക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ളവർ ഫീസാനുകൂല്യങ്ങൾക്കായി വരുമാന സർട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്.
e)മിശ്രവിവാഹിതരുടെ മക്കൾക്ക് എസ്ഇബിസി സംവരണം ആവശ്യമുള്ള പക്ഷം അവർ വില്ലേജ് ഓഫീസിൽ നിന്നും നോക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. എന്നാൽ മിശ്രവിവാഹിതരിൽ ഒരാൾ എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് എസ്സി/എസ്ടി വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് വാങ്ങി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
f)പ്രോസ്പെക്ടസ് ക്ലോസ് 5.2 പ്രകാരം ഏതെങ്കിലും പ്രത്യേക സംവരണത്തിന് അർഹരായിട്ടുള്ളവർ ആവശ്യമായ രേഖകൾ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
g)എസ്സി/എസ്ടി/ഒഇസി വിഭാഗക്കാർ ഒഴികെയുള്ള മറ്റ് വിഭാഗക്കാർ (ജനറൽ കാറ്റഗറി ഉൾപ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസാനുകൂല്യങ്ങൾ/ സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
h)എൻആർഐ ക്വാട്ടാ സീറ്റിലേക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ ആവശ്യമായ രേഖകൾ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
i)കേരളത്തിലെ ന്യൂനപക്ഷ പദവിയുളള സ്വാശ്രയ കോളജുകളിലെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ ഫാർമസി/ എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിൽ ന്യൂനപക്ഷ സമുദായ ക്വാട്ട (ക്രിസ്ത്യൻ/മുസ്ലീം) സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വില്ലേജ് ഓഫീസറിൽ നിന്നും ലഭ്യമാകുന്ന അവരവരുടെ സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്. നോ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.
കുറിപ്പ്: ഭിന്നശേഷി സംവരണം ആവശ്യമുള്ളവർ ഓണ്‍ലൈൻ അപേക്ഷയിൽ പ്രസ്തുത വിവരം സൂചിപ്പിക്കേണ്ടതാണ്. എന്നാൽ ഈ വിദ്യാർഥികൾ ജില്ലാ മെഡിക്കൽ ബോർഡ് നൽകിയ ശാരീരിക വൈകല്യത്തിന്റെ തോത് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതില്ല. ഈ വിദ്യാർഥികൾ സർക്കാർ നിയോഗിച്ച സംസ്ഥാനതല മെഡിക്കൽ ബോർഡിനു മുന്പിൽ നേരിട്ട് ഹാജരാകുന്പോൾ പ്രസ്തുത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
എൻആർഐ ക്വാട്ട
എൻആർഐ ക്വാട്ട പ്രവേശനത്തിന് അപേക്ഷകൻ/അപേക്ഷക വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ/ അമ്മ/ സഹോദരൻ അല്ലെങ്കിൽ സഹോദരി (മാതാപിതാക്കളുടെ സഹോദരീ സഹോദരൻമാരുടെ മകൻ/ മകൾ ഉൾപ്പെടെ)/ ഭർത്താവ്/ ഭാര്യ/ അച്ഛന്റെയോ അമ്മയുടെയോ സഹോദരീ സഹോദരൻമാർ (അച്ഛന്റെയോ അമ്മയുടെയോ മാതാപിതാക്കളുടെ സഹോദരീ സഹോദരൻമാരുടെ മകൻ/ മകൾ ഉൾപ്പെടെ)/ അർധ സഹോദരൻ/ അർധ സഹോദരി/ ദത്തെടുത്ത അച്ഛൻ അല്ലെങ്കിൽ ദത്തെടുത്ത അമ്മയുടെ ആശ്രിതരായിരിക്കണം. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ എൻആർഐ ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമുള്ള ്ന രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്.
അഡ്മിറ്റ് കാർഡ്
എൻജിനിയറിംഗ് പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ എന്ന വെബ്സൈറ്റിൽ നിന്നും ഡൗലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. അഡ്മിറ്റ് കാർഡ് പരീക്ഷാ ദിവസം പരീക്ഷാ ഹാളിൽ ഹാജരാക്കേണ്ടതാണ്. അഡ്മിറ്റ് കാർഡുകൾ തപാൽ മുഖാന്തിരം അയയ്ക്കുന്നതല്ല.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയും വിവിധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റും പ്രവേശനവും സർക്കാർ അംഗീകരിച്ച 2023 വർഷത്തെ പ്രോസ്പെക്ടസിലെ നിബന്ധനകൾക്ക് വിധേയമായിരിക്കും.
2023ലെ സംസ്ഥാന പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള പ്രോസ്പെക്ടസ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുന്‍പ് പ്രോസ്പെക്ടസിലെ വിവിധ വ്യവസ്ഥകൾ അപേക്ഷകർ വായിച്ച് മനസിലാക്കേണ്ടതാണ്.
* അപേക്ഷ സമർപ്പിച്ചവരുടെ പ്രൊഫൈൽ വിവരങ്ങളും അപേക്ഷയിൽ അപാകതകൾ ഉണ്ടെങ്കിൽ അവയുടെ വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ എന്ന ലിങ്കിൽ ലഭ്യമാകുന്നതാണ്. അപേക്ഷയിൽ അപാകതകൾ ഉള്ള പക്ഷം അവ നിശ്ചിത തീയതിക്കകം പരിഹരിക്കേണ്ടതാണ്. പോർട്ടൽ ലഭ്യമാകുന്ന തീയതി വിജ്ഞാപനത്തിലൂടെ അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയേയും ബന്ധപ്പെട്ട വിഷയങ്ങളെയും സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ അറിയുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ എന്ന വെബ്സൈറ്റ് അപേക്ഷകർ നിരന്തരം സന്ദർശിക്കേണ്ടതാണ്.
ഓണ്‍ലൈൻ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കുന്നതിനായി പരിശീലനം ലഭിച്ച ഹയർ സെക്കൻഡറി സ്കൂൾ/വൊക്കേഷണൽ ഹയർ സെക്കന്റഡറി സ്കൂൾ കരിയർ മാസ്റ്റർമാരുടെ സേവനം സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈൻ അപേക്ഷ സമർപ്പണത്തിന് സഹായമാകുന്ന മാർഗ നിർദേശങ്ങൾ നൽകുന്നതിനായി ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട കരിയർ മാസ്റ്റർമാരുടെ പേരും നന്പരും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ഹെൽപ്പ് ലൈൻ നന്പർ
0471 2525300: എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കുന്നതാണ്.
സിറ്റിസണ്‍സ് കോൾ സെന്റർ നന്പർ: 155300, 0471 2335523
ദേശീയ അവധി ദിവസങ്ങളൊഴികെ 24 മണിക്കൂറും കോൾ സെന്റർ