University News
പിജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എംഎസ് സി ഫിസിക്‌സ്, എംഎസ് സി കെമിസ്ട്രി, എം.എസ്.സി മെറ്റീരിയൽ സയൻസ് (സ്‌പെഷ്യലൈസേഷൻ ഇൻ എനർജി സയൻസ്), ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്‌സ്റ്റെൻഷൻ നടത്തുന്ന എം.എ കൗൺസലിംഗ്, എം.എ ലൈഫ് ലോംഗ് ലേണിംഗ് എന്നീ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ ഒന്നു വരെ അപേക്ഷ നൽകാം. www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ 2733595, ഇമെയിൽ: [email protected]

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 202324 വർഷ പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് റഗുലർ ബാച്ചിലേയ്ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 20 മുതൽ 25 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാല കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടു ഹാജരാകണം. ഫോൺ: 9188374553, 9846802869.

പരീക്ഷാ ടൈംടേബിൾ

ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് (2014 മുതൽ 2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷയിൽ ബിഎ ഓഡിയോഗ്രാഫി ആൻറ് ഡിജിറ്റൽ എഡിറ്റിംഗ് പ്രോഗ്രാമിൻറെ സൗണ്ട്നേച്ചർ ആൻറ് ട്രീറ്റ്‌മെൻറ് എന്ന പേപ്പറും ബി.ബി.എം പ്രോഗ്രാമിൻറെ പരീക്ഷയിൽ ബിസിനസ്സ് മാത്തമാറ്റിക്‌സ് എന്ന പേപ്പറും ഉൾപ്പെടുത്തി. പരീക്ഷകൾ 29ന് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

പരീക്ഷകൾക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽഎൽഎം (ബാച്ച് 1കൊമേഴ്‌സ്യൽ ലോ, ബാച്ച് 2ക്രിമിനൽ ലോ) (2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2018 ന് മുൻപുള്ള അഡ്മിഷൻ ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾ 29ന് തുടങ്ങും.

20 വരെയും പിഴയോടു കൂടി 21നും സൂപ്പർ ഫൈനോടു കൂടി 22നും അപേക്ഷിക്കാം. മെഴ്‌സി ചാൻസ് വിദ്യാർഥികൾ പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം

വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കോളജുകളിലാണ് പരീക്ഷ എഴുതേണ്ടത്. മറ്റു സെൻററുകൾ അനുവദിക്കില്ല.

ഒന്നാം സെമസ്റ്റർ ബിഎൽഐഎസ് സി (2022 അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ സപ്ലിമെൻററി, 2020,2019,2018 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്, 2012 മുതൽ 2015 വരെ അഡ്മിഷനുകൾ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഇന്നു മുതൽ 22 വരെയും 23് പിഴയോടു കൂടിയും 24ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ റഗുലർ, 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ 29നു തുടങ്ങും.
20 വരെ 21നു പിഴയോടു കൂടിയും 22നു സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ നൽകാം.

നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2020 അഡ്മിഷൻ റഗുലർ, 2016 മുതൽ 2019 വരെ അഡ്മിഷനുകൾ് സപ്ലിമെൻററി) പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും.
23 വരെ 24ന് പിഴയോടു കൂടിയും 25നു സൂപ്പർ ഫൈനോടു കൂടിയും ഫീസ് അടച്ച് അപേക്ഷ നൽകാം.

ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിഎ, ബികോം (സിബിസിഎസ്എസ് 2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012, 2013, 2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 28 വരെ 29ന് പിഴയോടു കൂടിയും 30 ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ നൽകാം.വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2023 ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ ബിസിഎ, ബിഎസ് സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സിബിസിഎസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇമ്പ്രൂവ്‌മെറും റീഅപ്പിയറൻസും, 2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ സോഫ്റ്റ് വെയർ ലാബ് 3 പ്രാക്ടിക്കൽ പരീക്ഷ 21 ന് നടത്തും.

മൂന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ് കാസ്റ്റിംഗ് ആൻറ് ജേർണലിസം (ന്യു സ്‌കീം, 2021 അഡ്മിഷൻ റഗുലർ ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23നു അതതു കോളജുകളിൽ നടത്തും.

ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ, ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ ഓഡിയോഗ്രാഫി ആൻറ് ഡിജിറ്റൽ എഡിറ്റിംഗ് (സിബിസിഎസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇമ്പ്രൂവ്‌മെൻറും റീഅപ്പിയറൻസും, 2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 20ന് നടത്തും.

ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ ബി.എ ആനിമേഷൻ ആൻറ് ഗ്രാഫിക്‌സ് ഡിസൈൻ, ബി.എ വിഷ്വൽ ആർട്‌സ്, ബി.എ ആനിമേഷൻ ആൻറ് വിഷ്വൽ എഫക്ട്‌സ്(സി.ബി.സി.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീഅപ്പിയറൻസും, 2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 20ന് നടത്തും.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റുകൾ എം.ോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2004 മുതൽ 2011 വരെ അഡ്മിഷനുകൾ(നോൺ സിഎസ്എസ്, റഗുലർ വിദ്യാർഥികൾ കോളജ് സ്റ്റ്ഡീസ്അദാലത്ത് മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ് ഏപ്രിൽ 2021) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 29 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി മോളിക്യുലാർ ബയോളജി ആൻറ് ജെനറ്റിക് എൻജിനീയറിംഗ് (റഗുലർ, റീഅപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 30 വരെ ഒൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ്, 2013,2014 അഡ്മിഷനുകൾ, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ ഓഗസ്റ്റ് 2022) സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡിഗ്രി ബിഎ എൽഎൽബി (20112012 അഡ്മിഷൻ മെഴ്‌സി ചാൻസ്, 20132014 ഡ്മിഷൻ സപ്ലിമെൻററി ഓഗസ്റ്റ് 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡിഗ്രി ബിഎ എൽഎൽബി (2012 അഡ്മിഷൻ മെഴ്‌സി ചാൻസ്, 20132014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി), ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്‌സ് 2011 അഡ്മിഷൻ മെഴ്‌സി ചാൻസ്) ഓഗസ്റ്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ ബിസിനസ്സ് ഇക്കണോമിക്‌സ് (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 31 വരെ ഒൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എംഎസ് സി ഡാറ്റാ അനലിറ്റിക്‌സ് (പിജിസിഎസ്എസ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇമ്പ്രൂവ്‌മെൻറും സപ്ലിമെൻററിയും ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 31 വരെ ഒൺലൈനിൽ അപേക്ഷിക്കാം.