University News
ടൈം​ടേ​ബി​ൾ
22ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2019 സ്കീം ​റെ​ഗു​ല​ർ എ​സ്എ​ൽ​സി​എം (2019 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (ഡാ​ൻ​സ്) ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 21, 22 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 2022 (2008 സ്കീം, 2013 ​സ്കീം ) ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ൽ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് മേ​ഴ്സി ചാ​ൻ​സ്) ബി​കോം (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ബി​ബി​എ (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഓ​ഗ​സ്റ്റ് 2022 ഡി​ഗ്രി പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ഫ്‌​ലൈ​നാ​യി 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2022 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 26. പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ എ​സ്എ​ൽ​സി​എം (www.slcm.keralauniversity.ac.in) ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ ഫീ​സ് എ​സ്എ​ൽ​സി​എം ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​തു​ൾ​പ്പ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫീ​സ്

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 2018 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 പി​ഴ​യോ​ടു​കൂ​ടി 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 31 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 23 മു​ത​ൽ 28 വ​രെ അ​താ​ത് കോ​ള​ജി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി ന​വം​ബ​ർ 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ബ്രാ​ഞ്ചി​ന്‍റെ (412) അ​ന​ലോ​ഗ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ​ർ​ക്യൂ​ട്ട് ലാ​ബ്, ഡി​ജി​റ്റ​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ​ർ​ക്യൂ​ട്ട് ലാ​ബ് എ​ന്നി​വ​യും ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ഞ്ചി​ന്‍റെ (411) ഡി​ജി​റ്റ​ൽ സ​ർ​ക്യൂ​ട്ട്സ് ലാ​ബും 24 ന് ​കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.