ഇന്ന് ഇടക്കൊച്ചി, സിയന്ന കോളജ് ഓഫ് പ്രഫഷണല്‍ സ്റ്റഡീസില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സിബിസിഎസ്, ന്യു സ്‌കീം 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇമ്പ്രൂവ്മെന്റ്, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ജനുവരി 2023) പ്രാക്ടിക്കല്‍ പരീക്ഷ 17ന് നടത്തും. പരീക്ഷാ ഷെഡ്യൂളില്‍ മാറ്റമില്ല.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ബിഎച്ച്എം(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി ന്യു സ്‌കീം, 2014 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ് ഓള്‍ഡ് സ്‌കീം) ബിരുദ പരീക്ഷകള്‍ 20നു തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി, എംകോം, എംഎ, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംഎച്ച്എം, എംഎംഎച്ച്, എംടിടിഎം (സിഎസ്എസ് 2021 അഡ്മിഷന്‍ റഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി ഫെബ്രുവരി 2023) പരീക്ഷകള്‍ 27നു തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബിവോക് അഗ്രികള്‍ച്ചര്‍ ടെക്നോളജി (ന്യു സ്‌കീം, 2022 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, ഇംപ്രൂവ്മെന്റ്, 2019, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 17 മുതല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടത്തും.
മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി ബയോടെക്നോളജി സിബിസിഎസ് (ന്യു സ്‌കീം 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇമ്പ്രൂവ്മെന്റ്, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ നടത്തും.
പരീക്ഷാ ഫലം
2022 ഡിസംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2017 2019 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 28 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
2022 സെപ്റ്റംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഡിഗ്രി ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് (2020 അഡ്മിഷന്‍ റഗുലര്‍, പുതിയ സ്‌കീം), ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്(2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ്, 20142019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 25 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.