പ്രൈവറ്റ് രജിസ്ട്രേഷൻ - ഐഡന്റിറ്റി കാർഡ്
കണ്ണൂർ സർവകലാശാലയുടെ 202223 അധ്യയനവർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക/വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (പിജിഡിസിപി) (റഗുലർ /സപ്ലിമെന്ററി), മേയ് 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രയോഗിക/വാചാ പരീക്ഷകൾ തൃക്കരിപ്പുർ ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയറൽ മാനേജ്മെന്റിൽ മാർച്ച് മൂന്നിനും കണ്ണൂർ തളാപ്പ് ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസലിംഗിൽ മാർച്ച് 3, 4 തീയതികളിലും നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (റഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന / സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ മാർച്ച് 15 ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കും.