University News
അ​സൈ​ൻ​മെ​ന്‍റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2022 സെ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ റീ​ഡി​ങ്‌​സ് ഓ​ൺ ജെ​ൻ​ഡ​ർ, ലി​റ്റ​റേ​ച്ച​ർ ഇ​ൻ അ​റ​ബി​ക് എ​ന്നീ പേ​പ്പ​റു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ൻ അ​സൈ​ൻ​മെ​ന്‍റി​ന്‍റെ പു​തു​ക്കി​യ ചോ​ദ്യ​പേ​പ്പ​റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​തു​ക്കി​യ ചോ​ദ്യ​പേ​പ്പ​റു​ക​ൾ പ്ര​കാ​ര​മാ​ണ് അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ല്ലാ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 18 വ​രെ നീ​ട്ടി.

ടൈ​പ്പ്​വ​ൺ പ്ര​മേ​ഹ​രോ​ഗി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ഹാ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു

സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ ചു​വ​ട് പി​ടി​ച്ച് സ​ർ​വ​ക​ലാ​ശാ​ല പു​റ​പ്പെ​ടു​വി​ച്ച 23.05.022 ലെ ​സ​ർ​ക്കു​ല​റി​ന് അ​നു​സൃ​ത​മാ​യി പ​രീ​ക്ഷാ​ഹാ​ളി​ൽ ഇ​ൻ​സു​ലി​ൻ പ​മ്പ്‌, ഇ​ൻ​സു​ലി​ൻ പെ​ൻ, ഷു​ഗ​ർ ടാ​ബ്‌​ല​റ്റ്‌, ചോ​ക്ലേ​റ്റ്, പ​ഴ​ങ്ങ​ൾ, സ്‌​നാ​ക്‌​സ്, വെ​ള്ളം തു​ട​ങ്ങി​യ ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ കൈ​വ​ശം വ​ച്ചു​കൊ​ണ്ട് പ​രീ​ക്ഷ​യെ​ഴു​താ​ൻ ടൈ​പ്പ്​വ​ൺ പ്ര​മേ​ഹ​ബാ​ധി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്. അ​ർ​ഹ​രാ​യ​വ​ർ മാ​ത്ര​മേ ഈ ​ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ള്ളൂ​വെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ /പ​ഠ​ന വ​കു​പ്പ് ത​ല​വ​ന്മാ​ർ /പ​രീ​ക്ഷാ​കേ​ന്ദ്രം ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

അ​സി.​പ്ര​ഫ​സ​ർ അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മ​ഞ്ചേ​ശ്വ​രം സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ര​ണ്ടു​വ​ർ​ഷ കാ​ലാ​വ​ധി വ്യ​വ​സ്ഥ​യി​ൽ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ​മാ​സം 28 വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.