പ്രവേശന പരീക്ഷ ഹാൾടിക്കറ്റ്
202223 അധ്യയനവർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ പിജി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ബിഎ എൽഎൽബി പ്രവേശനപരീക്ഷയുടെ തീയതി നിശ്ചയിച്ചിട്ടില്ല. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് https://admission.kannuruniversity.ac.in/ സന്ദർശിക്കുക.
ഹാൾടിക്കറ്റ്
28 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാംവർഷ അഫ്സൽഉൽഉലമ (പ്രിലിമിനറി) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (പ്രൈവറ്റ് രജിസ്ട്രേഷൻ/എസ്ഡിഇ ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം. തിരിച്ചറിയൽ രേഖയില്ലാത്തവർക്ക് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ് ഉപയോഗിക്കാം.
ടൈംടേബിൾ
ജൂലൈ 20 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎസ്സി പ്ലാന്റ് സയൻസ് (റഗുലർ), മേയ് 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷ/ പ്രോജക്ട് മൂല്യനിർണയം
മൂന്നാംവർഷ വിദൂരവിദ്യാഭ്യാസ ബികോം/ബിബിഎ(റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പ്രായോഗികപരീക്ഷകൾ 29 മുതൽ ജൂലൈ നാലുവരെ കോവിഡ് മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ നടക്കും. ബിസിഎ പ്രോജക്ട് മൂല്യനിർണയം 29 ന് ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.