എംബിഎ (ജനറൽ), എംബിഎ (ടൂറിസം) -ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്കീമിൽ എംബിഎ (ജനറൽ), എംബിഎ (ടൂറിസം) കോഴ്സുകളിലേക്ക് 2022 23 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂണ്‍ 20 വരെ നീട്ടിയിരുന്നു. അന്നേ ദിവസം വരെ അപേക്ഷ സമർപ്പിച്ച യോഗ്യരായ എല്ലാ പ്രവേശനാർഥികളും27, 28 എന്നീ തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്ക് ഹാജരാകണം. പുതുക്കിയ വിജ്ഞാപനത്തിന് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
പരീക്ഷാഫലം
2022 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ (വിദൂരവിദ്യാഭ്യാസം) ഇംഗ്ലീഷ് ലാംഗ്വജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബികോം സ്പെഷൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ നാലുവരെ ഓഫ്ലൈനായി അപേക്ഷിക്കാം.
2021 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) ഇൻ ഫാഷൻ ഡിസൈൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംപിഇഎസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പിജി ഡിബിഎസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ഏപ്രിലിൽ നടത്തിയ പിജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് (ജറിയാട്രിക്സ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ 28 നകം സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി
27 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷ (2019 സ്കീം റെഗുലർ/സപ്ലിമെന്ററി) 28 ലേക്ക് മാറ്റി.
എട്ടാം സെമസ്റ്റർ ബിടെക് (2013 സ്കീം), മെയ് 2022 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇലക്ടീവ് IV ട്രാഫിക് എഞ്ചിനീയറിംഗ് (സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ച്) എന്ന വിഷയം ജൂലൈ 12 ലേക്ക് പുനഃക്രമീകരിച്ചു.
പ്രാക്ടിക്കൽ
2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎ (മൃദംഗം, വീണ, വയലിൻ) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂലൈ അഞ്ച് മുതൽ തിരുവനന്തപുരം ശ്രീസ്വാതി തിരുനാൾ സംഗീത കോളജിൽ രാവിലെ 10 മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 28, 30 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കന്പൈൻഡ് ബിടെക്. ഒന്ന്, രണ്ട് സെമസ്റ്റർ (സപ്ലിമെന്ററി 2013 സ്കീം & സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ 2008 & 2013 സ്കീം), മെയ് 2022 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സര കോഴ്സ്) പരീക്ഷയുടെ സ്പെഷൽ പരീക്ഷയ്ക്കുളള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ജൂലൈയിൽ ആരംഭിക്കുന്ന ബിആർക്ക് (2008 സ്കീം) കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, മൂന്ന്, നാല്, അഞ്ച്, ആറ് സമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈ 19ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ ബികോം/ ബിബിഎ എൽഎൽബി റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എൽഎൽബി മേഴ്സിചാൻസ് അപേക്ഷാതീയതി നീട്ടി
ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി (മേഴ്സിചാൻസ് 2011 സ്കീം 2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പരീക്ഷയ്ക്ക് ഓഫ്ലൈനായി 400 രൂപ പിഴയോടുകൂടി അപേക്ഷിക്കാനുളള അവസാന തീയതി 30 വരെ നീട്ടി.
സൂക്ഷ്മപരിശോധന
ഒന്നാം വർഷ ബികോം ആൻഡ് രണ്ടാം വർഷ ബികോം (ആന്വൽ), പാർട്ട് ഒന്ന്, രണ്ട് (പ്രൈവറ്റ് സ്റ്റഡി) സപ്ലിമെന്ററി, ഏപ്രിൽ 2021, മൂന്നാം സെമസ്റ്റർ ബികോം (എസ്ഡിഇ) & നാലാം സെമസ്റ്റർ ബികോം (എസ്ഡിഇ), നവംബർ 2021 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ.(ഏഴ്) ജൂണ്‍ 25 മുതൽ 28 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.