University News
എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ടൂ​റി​സം) - ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ - തി​രു​ത്ത്
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ (ഐ​എം​കെ), സി​എ​സ്എ​സ് സ്കീ​മി​ൽ എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ടൂ​റി​സം) കോ​ഴ്സു​ക​ളി​ലേ​ക്ക് 2022 23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി ജൂ​ണ്‍ 20 വ​രെ നീ​ട്ടി​യി​രു​ന്നു. അ​ന്നേ ദി​വ​സം വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച യോ​ഗ്യ​രാ​യ എ​ല്ലാ പ്ര​വേ​ശ​നാ​ർ​ഥി​ക​ളും 27, 28 എ​ന്നീ തീ​യ​തി​ക​ളി​ലാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യ്ക്ക് ഹാ​ജ​രാ​ക​ണം.

(ഈ ​പ​ത്ര​ക്കു​റി​പ്പ് ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ തീ​യ​തി ജൂ​ണ്‍ 27, 28 ന് ​പ​ക​രം ജൂ​ലൈ 27, 28 എ​ന്നാ​യി​രു​ന്നു. ആ​യ​തി​നാ​ൽ അ​ത് ജൂ​ണ്‍ 27, 28 എ​ന്ന് തി​രു​ത്തി വാ​യി​ക്ക​ണം).

പു​തു​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2021 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ നാ​ലു​വ​രെ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ബി​പി​എ​ഡ് (ദ്വി​വ​ത്സ​ര കോ​ഴ്സ് 2020 സ്കീം), ​ര​ണ്ടാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​യ​ൻ (2021 2022) ഭാ​ര​വാ​ഹി​ക​ളു​ടേ​യും സെ​ന​റ്റ്/​സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് 27 ന്

ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ (2021 2022) ഭാ​ര​വാ​ഹി​ക​ളു​ടേ​യും സെ​ന​റ്റ്/​സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ലി​ലേ​ക്കു​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ണ്‍ 27 ലേ​ക്ക് മാ​റ്റി​വ​ച്ചു.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2018 സ്കീം (2018 ​അ​ഡ്മി​ഷ​ൻ) ആ​റാം സെ​മ​സ്റ്റ​ർ (ഇം​പ്രൂ​വ്മെ​ന്‍റ്), ജൂ​ണ്‍ 2022 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2018 സ്കീം ​എ​ട്ടാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ), ജൂ​ണ്‍ 2022 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/ ബി​കോം/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക്ക് 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഒ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​പി​ഇ​എ​സ് ബി​പി​എ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തു​ള്ള ല​ക്ഷ്മീ​ഭാ​യി നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എ​ൽ​എ​ൻ​സി​പി​ഇ) ന​ട​ത്തു​ന്ന എം​പി​ഇ​എ​സ്, ബി​പി​എ​ഡ്. (നാ​ല് വ​ർ​ഷം) ഇ​ന്നോ​വേ​റ്റീ​വ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള​ള 2022 23 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​നാ​യി ജൂ​ലൈ ഒ​ന്നു മു​ത​ൽ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി (എം​എ​സ്‌​സി ഒ​ഴി​കെ) പ്രോ​ഗ്രാ​മു​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യി നാ​ളെ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.ideku.net സ​ന്ദ​ർ​ശി​ക്കു​ക.