സ്പോർട്സ് ഗ്രേസ് മാർക്ക്
കണ്ണൂർ സർവകലാശാലയുടെ 202122 ഒന്നാംവർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെയും പ്രഫഷണൽ കോഴ്സ് വിദ്യാർഥികളുടെയും സ്പോർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിൽ 30 ന് മുന്പായി ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസ് 670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .
സ്പോർട്സ് ക്വാട്ട പ്രവേശനം
കണ്ണൂർ സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്ക് 202223 വർഷത്തേക്ക് സ്പോർട്സ് കോട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയും സ്പോർട്സ് സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം 30 ന് മുന്പായി ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ് കാമ്പസ് 670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.