University News
എം​എ​ഡ് പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ർ​മ​ശാ​ല, സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തു​ന്ന ര​ണ്ടു വ​ർ​ഷ എം​എ​ഡ് പ്രോ​ഗ്രാ​മി​ന് (2022 പ്ര​വേ​ശ​നം) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്ക്/​ത​ത്തു​ല്യ ഗ്രേ​ഡോ​ടെ ബി​എ​ഡ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കും നാ​ലു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ ഡി​ഗ്രി പ്രോ​ഗ്രാം (B.El.Ed/B.Sc.Ed/B.A.Ed) യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച​വ​യാ​യി​രി​ക്ക​ണം.

വി​ശ​ദ​മാ​യ പ്രോ​സ്പ​ക്‌​ട​സും അ​പേ​ക്ഷാ​ഫോ​റ​വും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റാ​യ www.kannuruniversity.ac.in ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 20 വ​രെ വ​കു​പ്പ് ത​ല​വ​ൻ, സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സ്, ധ​ർ​മ​ശാ​ല, ക​ണ്ണൂ​ർ 670567 എ​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പേ​ക്ഷാ ഫീ​സി​ന്‍റെ ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റ് ര​സീ​ത് അ​ട​ക്കം ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ്ഥാ​പ​ന മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ 04972781290

“അ​ക്വാ യോ​ഗ” പ്ര​ദ​ർ​ശ​നം

ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്‌​കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ് “അ​ക്വാ യോ​ഗ” പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്നു രാ​വി​ലെ മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം. പ​രി​പാ​ടി രാ​വി​ലെ എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ പ്ര​ഫ. ജോ​ബി കെ.​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹാ​ൾ​ടി​ക്ക​റ്റ്

സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി കോ​ഴ്‌​സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ലി​ങ്ക് ല​ഭ്യ​മാ​കും

ഒ​ന്നാം സെ​മ​സ്റ്റ​ർ ന്യൂ ​ജ​ന​റേ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ​ക്കാ​യു​ള്ള (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇ​പ്രൂ​വ്മെ​ന്‍റ്​ന​വം​ബ​ർ 2021) ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് ഇ​ന്നും നാ​ളെ​യും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് ജൂ​ൺ 2021 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. പു​ന​ർ മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്ക് 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന തി‌​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം വ​ർ​ഷ എം​എ ഹി​സ്റ്റ​റി ജൂ​ൺ 2021 (സ​പ്ലി​മെ​ന്‍റ​റി/​ഇ​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. പു​ന​ർ മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്ക് ജൂ​ലൈ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.