University News
എം​എ ഭ​ര​ത​നാ​ട്യം പ്ര​വേ​ശ​നം
202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​എ ഭ​ര​ത​നാ​ട്യം പ്രോ​ഗ്രാ​മി​ന് പ്ര​വേ​ശ​നം നേ​ടാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​നാ​ർ​ട്സി​ൽ സ​മ​ർ​പ്പി​ക്ക​ണം. കോ​ള​ജ് ന​ട​ത്തു​ന്ന അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് www.admission.kannuruniversity.ac.in ൽ ​ല​ഭ്യ​മാ​ണ്.



പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ടൈ​ടേ​ബി​ൾ

28ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തീ​യ​തി നീ​ട്ടി

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 22വ​രെ നീ​ട്ടി.

ഹാ​ൾ ടി​ക്ക​റ്റ്

നാ​ളെ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ഒ​ക്‌​ടോ​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

21ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.