University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ) പി​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് 202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും (ജ​ന​റ​ൽ/​സം​വ​ര​ണം/​ക​മ്മ്യൂ​ണി​റ്റി/​മാ​നേ​ജ്മെ​ന്‍റ്/​സ്പോ​ർ​ട്സ് ക്വോ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ൯ ര​ജി​സ്ട്രേ​ഷൻ 15 മുതൽ ആരംഭിച്ചു. ഈമാസം 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. ര​ജി​സ്ട്രേ​ഷൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ https://admission.kannuruniversity.ac.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​മ്മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്സ് ക്വാ​ട്ട​ക​ളി‍​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളു​ടെ ഫീ​സ് നി​ര​ക്ക് സ​ര്‍​ക്കാ​ർ/​എ​യ്‌​ഡ​ഡ്‌ കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്.

വെ​യ്റ്റേ​ജ്/സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. അ​ല്ലാ​ത്തപ​ക്ഷം അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പ്ര​സ്തു​ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ലും മേ​ൽപ്പ​റ​ഞ്ഞ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​ല്ല.

വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ (ദൂ​രം, ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം മു​ത​ലാ​യ​വ) അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ത് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.

ഓ​പ്ഷ​ന്‍ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ര്‍​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍​ന്നു വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈൻ ര​ജി​സ്ട്രേ​ഷൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈൻ ര​ജി​സ്ട്രേ​ഷ൯‍ ഫീ​സ് 450 രൂ​പ​യാ​ണ്.(​എ​സ്‌​സി, എ​സ്ടി/ PWBD വി​ഭാ​ഗ​ത്തി​ന് 270) ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും SBI epay മു​ഖേന അ​ട​ക്കേ​ണ്ട​താ​ണ്. ഇ​തുസം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ https://admission.kannuruniversity.ac.in/ എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഡി​ഡി, ചെ​ക്ക്, മ​റ്റു ച​ലാ​നു​ക​ള്‍ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ വെ​ബ് സൈ​റ്റി​ൽനി​ന്ന് ല​ഭ്യ​മാ​കും. ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം മാ​ത്ര​മേ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​ള്ളൂ. ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷ​വും ഹ​യ​ർ ഓ​പ്ഷൻ നി​ല​നി​ര്‍​ത്താ൯ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മാ​ത്രം അ​ട​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ സ​മ​ർ​പ്പി​ച്ച് താ​ത്കാ​ലി​ക അ​ഡ്മി​ഷ​ന്‍ നേ​ടേ​ണ്ട​താ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ള്‍​ക്കു ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ല്‍ ഓ​രോ അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷ​വും ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കാ​വു​ന്ന​താ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്നപ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ പ​രി​ഗ​ണി​ക്കു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം അ​പേ​ക്ഷി​ക്കു​ന്ന​യാ​ൾ നി​ര്‍​ബ​ന്ധ​മാ​യും അ​ത് സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ൽ സ​ര്‍​വ​ക​ലാ​ശാ​ല ഫീ​സ് നി​ര്‍​ബ​ന്ധ​മാ​യും അ​ടയ്​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്തപ​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റി​ൽനി​ന്ന് പു​റ​ത്താകും. അ​ലോ​ട്ട്മെ​ന്‍റ് തീ​യ​തി, കോ​ള​ജു​ക​ളി​ല്‍ അ​ഡ്മി​ഷൻ എ​ടു​ക്കേ​ണ്ട തീ​യ​തി തു​ട​ങ്ങി​യ​വ അ​ത​ത് സ​മ​യ​ങ്ങ​ളി​ല്‍ വെ​ബ് സൈ​റ്റി​ലൂ​ടെ​യും സ​ര്‍​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യും അ​റി​യി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ ഫോ​ൺ മു​ഖേന മാ​ത്രം. ഹെ​ല്‍​പ്പ് ലൈൻ ​ന​മ്പ​ർ : 04972715284, 7356948230 (പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ഫീ​സ് സ​മ​യ​ത്ത് മാ​ത്രം ബ​ന്ധ​പ്പെ​ടു​ക). Website : https://admission.kannuruniversity.ac.in/ .

തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ങ്ങാ​ട്ടു​പ​റ​മ്പ്, നീ​ലേ​ശ്വ​രം കാ​മ്പ​സു​ക​ളി​ൽ ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്‌​സ് (PGDDS) കോ​ഴ്‌​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 30 വ​രെ​ നീട്ടി.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​ടി​ടി​എം, ബി​എ​സ്ഡ​ബ്ല്യു റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്, ഏ​പ്രി​ൽ 2022 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. www.exam.kannuruniversity.ac.in, www.exam2.kannuruniversity.ac.in എ​ന്നീ ലി​ങ്കു​ക​ളി​ൽ പ​രീ​ക്ഷാ​ഫ​ലം ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ർ​ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ എം​എ ഇം​ഗ്ലീ​ഷ് സ​പ്ലി​മെ​ന്‍റ​റി, ജൂ​ൺ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും 28​ന് വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ൾ 28ന് ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

ടൈം​ടേ​ബി​ൾ

ചു​വ​ടെ ന​ൽ​കി​യ പ്രോ​ഗ്രാ​മു​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ), ഏ​പ്രി​ൽ 2021 പ​രീ​ക്ഷാ​ ടൈം​ടേ​ബി​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു: ജൂ​ലൈ14​ന് ആ​രം​ഭി​ക്കു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം, ജൂ​ലൈ12​ന് ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി, ജൂ​ലൈ12​ന് ആ​രം​ഭി​ക്കു​ന്ന ബി​എ സോ​ഷ്യ​ൽ സ​യ​ൻ​സ്, ബി​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ്/കോ​സ്റ്റ്യൂം ആൻഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, ബി​എം​എം​സി.