ജൂണ്‍ 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ് (ഡിടിഎസ്.) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
24 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് (2019 സ്കീം റെഗുലർ,സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി ആൻഡ് മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ബിടെക്, ഡിസംബർ 2021 പരീക്ഷയുടെ ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ശാഖയുടെ (2008 ആൻഡ് 2013 സ്കീം) പ്രായോഗിക പരീക്ഷ 16 ന് കൊല്ലം ടികെഎംകോളേജ് ഓഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ജൂണിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.കോം. (കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് ത്രീമെയിൻ) വിദൂരവിദ്യാഭ്യാസം (മേഴ്സിചാൻസ് 2010 അഡ്മിഷൻ മുതൽ 2014 അഡ്മിഷൻ വരെ) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ എംഎ,എംഎസ്സി,എംകോം, എംഎസ്ഡബ്ല്യൂ,എംഎംസിജെ (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്സ് 2020 സ്കീം) രണ്ടും നാലും സെമസ്റ്റർ റെഗുലർ പരീക്ഷകൾക്ക് ഓണ്‍ലൈനായും രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള അപേക്ഷകൾ ഒാഫ് ലൈനായും സമർപ്പിക്കാം.
പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടെക്നിക്കൽ അസിസ്റ്റന്റ്
കാര്യവട്ടം ക്യാന്പസിലെ സെൻട്രൽ ലബോറട്ടറി ഫോർ ഇൻസ്ട്രുമെന്റേഷൻ ആന്‍ഡ് ഫെസിലിറ്റേഷനിൽ (ക്ലിഫ്) ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ www.recruit.keralauniversity.ac.in ൽ ലോഗിൻ ചെയ്ത് ഓണ്‍ലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കണം. ഓണ്‍ലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 27. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.
വാക് ഇൻ ഇന്റർവ്യൂ
ഡിപ്പാർട്ട്മെന്റ് ഓഫ് കന്പ്യൂട്ടേഷേണൽ ബയോളജി ആന്‍ഡ് ബയോ ഇൻഫോർമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 20 ന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.