ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 സെപ്റ്റംബറിൽ നടത്തിയ ഒന്ന് (2018 സ്കീം റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2014 സ്കീം സപ്ലിമെന്ററി), മൂന്ന് (2018 സ്കീം റെഗുലർ/ ഇംപ്രൂവ്മെന്റ്, 2014 സ്കീം സപ്ലിമെന്ററി) സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ കമ്യൂണിക്കേറ്റീവ് അറബിക് (സപ്ലിമെന്ററി 2017 2018 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (128), ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (129), ബിഎ മലയാളം ആന്റൻഡ് മാസ് കമ്മ്യൂണിക്കേഷൻ (116) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017 2018 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) കോഴ്സിന്റെ കോർ ബയോകെമിസ്ട്രി സ്പെഷൽ പ്രാക്ടിക്കൽ പരീക്ഷകൾ 24 ന് അന്പലത്തറ നാഷണൽ കോളജിലും 25 ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിലും നടത്തും. ഈ കോഴ്സിന്റെ വൊക്കേഷണൽ മൈക്രോബയോളജി സ്പെഷൽ പ്രാക്ടിക്കൽ പരീക്ഷകൾ 25, 26 തീയതികളിൽ തോന്നയ്ക്കൽ എജെ കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
ജൂണ്‍ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംബിഎ റെഗുലർ & സപ്ലിമെന്ററി (2020 സ്കീം ഫുൾടൈം (യുഐഎം ഉൾപ്പെടെ)/ട്രാവൽ & ടൂറിസം), സപ്ലിമെന്ററി (2018 സ്കീം ഫുൾടൈം (യുഐഎം ഉൾപ്പെടെ)/ട്രാവൽ & ടൂറിസം/ഈവനിംഗ്റെഗുലർ) പരീക്ഷകൾ ജൂണ്‍ 10 ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.