University News
എം​എ മ്യൂ​സി​ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിൽ 2022 23 വ​ർ​ഷ​ത്തേ​ക്കു​ള്ള എം​എ മ്യൂ​സി​ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത 45 ശ​ത​മാ​നം​ മാ​ർ​ക്കോ​ടെ ബി​എ മ്യൂ​സി​ക് ബി​രു​ദം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും സം​ഗീ​താ​ഭി​രു​ചി​യു​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന സെ​മ​സ്റ്റ​ർ/​വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ്രോ​ഗ്രാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04972806404,9895232334 എ​ന്നീ ന​മ്പ​റു​ക​ളി​ലും ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് 04972715284,7356948230 എ​ന്നീ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം. ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ജൂ​ൺ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ.


തീ​യ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ ​പ്രോ​ഗ്രാം പ​രീ​ക്ഷ​ക​ളു​ടെ(​ഏ​പ്രി​ൽ 2022) ഇ​ന്‍റേ​​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്ക് സ​മ​ർ​പ്പ​ണ​ത്തി​ന് ന​ൽ​കി​യ സ​മ​യ​പ​രി​ധി 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ട്ടി.


ഹാ​ൾ ടി​ക്ക​റ്റ്

സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ബി​എ എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​ന്‍റെ നാ​ലാം സെ​മ​സ്റ്റ​ർ (റഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2021 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​ൽ​നി​ന്നു കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഹാ​ൾടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​യു​ടെ ഹാ​ൾടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾടി​ക്ക​റ്റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തു സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സെ​ന്‍റ​റു​ക​ളി​ൽ ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഹാ​ൾടി​ക്ക​റ്റു​ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ർ പ​രീ​ക്ഷാഹാ​ളി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ ഏ​തെ​ങ്കി​ലും ഫോ​ട്ടോ പ​തി​ച്ച, ഗ​വ. അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്കേ​ണ്ട​താ​ണ്.