കോഴ്സ് ഡയറക്ടർ നിയമനം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാന്പസിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എംകോം പ്രോഗ്രാമിലേക്കായി രണ്ടുവർഷ കാലാവധി വ്യവസ്ഥയിൽ കോഴ്സ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 20. അപേക്ഷാഫീസ് 1500 രൂപയാണ്. (എസ്സി, എസ്ടി /വിഭാഗങ്ങൾക്ക് 750 രൂപ). യോഗ്യത: കൊമേഴ്സ്/മാനേജ്മെന്റ് വിഷയത്തിൽ 55 ശതമാനത്തിൽ മാർക്കിൽ കുറയാതെ പിജി, നെറ്റ്, പിഎച്ച്ഡി. പ്രായപരിധി01.01.2022 ന് 65 വയസ് കവിയാൻ പാടില്ല. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
അഡീഷണൽ കോഓപ്പറേഷൻ ഹാൾടിക്കറ്റുകൾ
ഈ മാസം 23, 24 തീയതികളിൽ നടക്കുന്ന അഡീഷണൽ കോഓപ്പറേഷൻ പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ ഇന്നുമുതൽ വിതരണം ചെയ്യും. വിദ്യാർഥികൾ അവർക്ക് അനുവദിച്ചിരിക്കുന്ന സെന്റുകളിൽ നിന്ന് ഹാൾ ടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. വിദ്യാർഥികൾ അപേക്ഷിച്ച സെന്ററുകളും അനുവദിച്ച സെന്ററുകളും ചുവടെ (അനുവദിച്ച സെന്ററുകൾ ബ്രാക്കറ്റിൽ).
സെന്റ് പയസ് ടെൻത് കോളജ്, രാജപുരം (ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ്, ബേക്കൽ), നെഹ്റു കോളജ്, കാഞ്ഞങ്ങാട് (പീപ്പിൾസ് കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ്, മുന്നാട്), എസ്എൻ കോളജ്, കണ്ണൂർ (എസ്എൻ കോളജ്, കണ്ണൂർ), എസ്ഇഎസ് കോളജ്, ശ്രീകണ്ഠപുരം (എസ്ഇഎസ് കോളജ്, ശ്രീകണ്ഠപുരം), കെഎംഎം കോളജ്, പള്ളിക്കുന്ന് (കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ, ധർമശാല), എംജി കോളജ്, ഇരിട്ടി (എംജി കോളജ്, ഇരിട്ടി), സർ സയ്യിദ് കോളജ്, തളിപ്പറമ്പ് (സർ സയ്യിദ് കോളജ്, തളിപ്പറമ്പ്), പയ്യന്നൂർ കോളജ് (പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ്), ഗവ.ബ്രണ്ണൻ കോളജ്, തലശേരി (ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തലശേരി), സിഎഎസ് കോളജ്, മാടായി (സിഎഎസ് കോളജ്, മാടായി), നിർമലഗിരി കോളജ്, കൂത്തുപറമ്പ് (എച്ച് എസ്എസ്, തൊക്കിലങ്ങാടി, കൂത്തുപറമ്പ്), പിആർഎൻഎസ് കോളജ്, മട്ടന്നൂർ (കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളജ്, മട്ടന്നൂർ), ഗവ. കോളജ്, മാനന്തവാടി (ഡബ്ല്യുഎംഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളജ്, കാപ്പുംചാൽ).